ടൈംടേബിൾ
പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എൽ എൽ.ബി/ബി.കോം എൽ എൽ.ബി/ബി.ബി.എ എൽ എൽ.ബി പരീക്ഷകളുടെയും അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എൽ എൽ.ബി/ബി.കോം എൽ എൽ.ബി/ബി.ബി.എ എൽ എൽ.ബി പരീക്ഷകളുടെയും ടൈംടേബിൾ വെബ്‌സൈറ്റിൽ.
വൈവ
മൂന്നാം സെമസ്റ്റർ എം.എസ് സി ഹോം സയൻസ് (ന്യൂട്രീഷ്യൻ ആൻഡ് ഡയറ്റെറ്റിക്സ്) പരീക്ഷയുടെ വൈവ 21 ന് ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജ് ഫോർ വിമനിൽ നടത്തും.
പുതുക്കിയ പരീക്ഷാതീയതി
വിദൂര വിദ്യാഭ്യാസ വിഭാഗം 20, 25, 26 തീയതികളിൽ നടത്താൻ നിശ്ചിയിച്ചിരുന്ന ഒന്നും രണ്ടും സെമസ്റ്റർ ബി.എൽ.ഐ.എസ് സി ഡിഗ്രി പരീക്ഷകൾ (2017 അഡ്മിഷൻ) യഥാക്രമം ജൂലായ് 1, 3, 5 തീയതികളിലേക്ക് മാറ്റി.
രണ്ടാം സെമസ്റ്റർ ബി.എ/ബി.എസ് സി/ബി.കോം (സി.ബി.സി.എസ്.എസ്) ഡിഗ്രി പരീക്ഷകളും രണ്ടാം സെമസ്റ്റർ ബി.എ/ബി.എസ് സി/ബി.കോം/ബി.ബി.എ/ബി.സി.എ/ബി.എം.എസ്/ബി.എസ്.ഡബ്ല്യൂ/ബി.വോക് (കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്) ഡിഗ്രി പരീക്ഷകളും ജൂൺ 24 ലേക്ക് മാറ്റി.
സി.ബി.സി.എസ് ബി.എസ് സി രണ്ടാം സെമസ്റ്റർ (ജൂൺ 2019) തെർമൽ ഫിസിക്സ് (പോളിമർ കെമിസ്ട്രി) (2018 അഡ്മിഷൻ) py 1231.7 പരീക്ഷ ജൂൺ 21 ന് 2 P.M ന് നടത്തും.
സൂക്ഷ്മപരിശോധന
എൽ എൽ.ബി യൂണിറ്ററി ഒന്നാം സെമസ്റ്റർ (2011 സ്‌കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളളവർ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്‌ഷനിൽ (ഇ.ജെ x) 19 മുതൽ 22 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.എ മലയാളം, എം.എസ് സി ബോട്ടണി, മാത്തമാറ്റിക്സ് പരീക്ഷാഫലം വെബ്‌സൈറ്റിൽ.
തീയതി നീട്ടി
എം.എഡ് വിദ്യാർത്ഥികൾക്ക് കോളേജുകളിൽ അപേക്ഷ സമർപ്പിക്കാനുളള തീയതി 20 വരെ നീട്ടി.
പരീക്ഷാഫീസ്
നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (കരിയർ റിലേറ്റഡ്) ബി.എ/ബി.എസ്.സി/ബി.കോം/ബി.പി.എ/ബി.ബി.എ/ബി.സി.എ/ബി.എം.എഡ്/ബി.എസ്.ഡബ്ല്യൂ/ബി.വോക് പരീക്ഷയ്ക്കുളള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ 25 വരെയും 50 രൂപ പിഴയോടെ 27 വരെയും 125 രൂപ പിഴയോടെ 29 വരെയും ഫീസടയ്ക്കാം. ഓൺലൈൻ അപേക്ഷകൾ മാത്രമാണ് സ്വീകരിക്കുന്നത്. പരീക്ഷാകൺട്രോളറുടെ പ്രത്യേക അനുമതി നേടാതെ സമർപ്പിക്കുന്ന ഓഫ്‌ലൈൻ അപേക്ഷകൾ നിരസിക്കും.
ബി.എസ് സി കമ്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്) & ബി.കോം (ഹിയറിംഗ് ഇംപയേർഡ്) ഡിഗ്രി കോഴ്സുകളുടെ നാല്, ആറ്, എട്ട് സെമസ്റ്റർ പരീക്ഷകൾക്ക് ബി.എസ് സി കമ്പ്യൂട്ടർ സയൻസ് (HI) ഓൺലൈൻ മുഖേനയും, ബി.കോം (HI) നാല്, ആറ് സെമസ്റ്ററുകൾ ഓൺലൈൻ മുഖേനയും എട്ടാം സെമസ്റ്റർ നേരിട്ടും അപേക്ഷിക്കണം. പിഴകൂടാതെ 22 വരെയും 50 രൂപ പിഴയോടെ 25 വരെയും 125 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.
സെഷണൽ ഇംപ്രൂവ്‌മെന്റ്
നാലാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം) പരീക്ഷയുടെ സെഷണൽ ഇംപ്രൂവ്‌മെന്റ് വിദ്യാർത്ഥികൾക്ക് തിയറി പരീക്ഷകൾക്ക് പിഴ കൂടാതെ 25 വരെയും 50 രൂപ പിഴയോടെ 27 വരെയും 125 രൂപ പിഴയോടെ 29 വരെയും നേരിട്ട് അപേക്ഷിക്കാം. സെഷണൽ ഇംപ്രൂവ്‌മെന്റ് ചെയ്ത വിഷയങ്ങളുടെ നിർദ്ദിഷ്ട തിയറി പരീക്ഷകൾക്ക് നാൽപതിൽ കുറവ് മാർക്ക് ലഭിച്ചിട്ടുളള വിദ്യാർത്ഥികൾ അപേക്ഷിച്ചാൽ മതി.
സെമിനാർ & ഡിസ്‌കഷൻ
വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന ബി.ബി.എ ഒന്നും രണ്ടും സെമസ്റ്റർ സെമിനാറും ഡിസ്‌കഷനും 23 മുതൽ കാര്യവട്ടം കാമ്പസിൽ ആരംഭിക്കും. വിശദവിവരങ്ങൾക്ക് www.ideku.net.
യു.ജി/പി.ജി: സ്‌പോർട്സ് ക്വോട്ട പ്രവേശനം
സ്‌പോർട്സ് 'യെസ്' എന്നു നൽകിയിട്ടുള്ള വിദ്യാർത്ഥികൾക്ക് സ്‌പോർട്സ് സർട്ടിഫിക്കറ്റുകൾ (അവസാന 2 വർഷം /+1, +2 തലത്തിൽ ഉള്ളതു മാത്രം) സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യാം. ഏറ്റവും ഉയർന്നതലത്തിലുള്ളത് ആദ്യം നൽകുക. വിദ്യാർത്ഥികൾ അപേക്ഷാനമ്പരും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷമാണ് സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടത്. നിലവിൽ രജിസ്‌ട്രേഷൻ ഉള്ളവർക്കും സ്‌പോർട്സ് 'യെസ്' എന്നു നൽകിയവർക്കും മാത്രം അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ രജിസ്‌ട്രേഷനിൽ നൽകിയിട്ടുള്ള കോളേജുകളും ഓപ്ഷനുകളും മാത്രമേ പരിഗണിക്കുകയുള്ളൂ. സ്‌പോർട്സ് ക്വോട്ടയ്ക്ക് വേണ്ടി പുതിയ രജിസ്‌ട്രേഷൻ നടത്താൻ കഴിയില്ല.
കേരള സർവകലാശാല യു.ജി/പി.ജി: കമ്മ്യൂണിറ്റി ക്വോട്ട പ്രവേശനം
എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്ക് ബന്ധപ്പെട്ട സമുദായത്തിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. മെരിറ്റ് അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയാറാക്കുന്നതാണ്. ലോഗിൻ ചെയ്ത ശേഷം വിദ്യാർത്ഥികൾക്ക് താൽപര്യമുള്ള വിഷയങ്ങൾ / കോളേജുകൾ ഓപ്ഷനായി നൽകാം. ഓപ്ഷനുകൾ നൽകിയതിന് ശേഷം സേവ് ചെയ്ത് അതിന്റെ പ്രിന്റൗട്ടെടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കുക. പ്രിന്റൗട്ടിന്റെ പകർപ്പ് കോളേജുകളിലോ സർവകലാശാലയിലോ സമർപ്പിക്കേണ്ടതില്ല. കമ്മ്യൂണിറ്റി ക്വോട്ടയ്ക്കു മാത്രമായി പുതിയ രജിസ്‌ട്രേഷൻ അനുവദിക്കില്ല. നിലവിൽ രജിസ്‌ട്രേഷനുള്ളവർക്ക് മാത്രം അപേക്ഷ സമർപ്പിക്കാം.