പരീക്ഷ തീയതി
രണ്ടാം സെമസ്റ്റർ എം.എസ്‌സി ഹോം സയൻസ് (സി.എസ്.എസ്.2018 അഡ്മിഷൻ റഗുലർ/2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി/ 2012, 2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ് അഫിലിയേറ്റഡ് കോളേജുകൾ മാത്രം) ബ്രാഞ്ച് 10 എ ചൈൽഡ് ഡെവലപ്‌മെന്റ് ആൻഡ് ബിഹേവിയറൽ സയൻസിലെ 'എജ്യൂക്കേഷൻ ഒഫ് ചിൽഡ്രൻ വിത്ത് സ്‌പെഷൽ നീഡ്‌സ് ഒന്ന്, ചൈൽഡ് റൈറ്റ്‌സ് ആൻഡ് വെൽഫെയർ, മെന്റൽ ഹെൽത്ത് ഇൻ ഡെവലപ്‌മെന്റൽ പെർസ്‌പെക്ടീവ്, റിസർച്ച് മെതേഡ്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ്' വിഷയങ്ങളുടെ പരീക്ഷ യഥാക്രമം ജൂലായ് രണ്ട്, നാല്, എട്ട്, 10 തീയതികളിൽ നടക്കും.
പുതുക്കിയ പരീക്ഷ തീയതി
അഫിലിയേറ്റഡ് കോളേജുകളിലെയും സീപാസിലെയും രണ്ടാം സെമസ്റ്റർ ബി.എഡ് (ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ 2018 അഡ്മിഷൻ റഗുലർ/2015 അഡ്മിഷൻ മുതൽ സപ്ലിമെന്ററി ദ്വിവത്സരം) പരീക്ഷകൾ ജൂലായ് അഞ്ചുമുതൽ നടത്തും.
രണ്ടാം സെമസ്റ്റർ എം.എഡ് (ദ്വിവത്സരം 2018 അഡ്മിഷൻ റഗുലർ/2018ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജൂലായ് അഞ്ചുമുതൽ ആരംഭിക്കും.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്./സി.ബി.സി.എസ്.എസ്. (റഗുലർ/ഇംപ്രൂവ്‌മെന്റ്/റീഅപ്പിയറൻസ്), നാലാം സെമസ്റ്റർ സി.ബി.സി.എസ്. (റഗുലർ) ബി.എ. കഥകളിചെണ്ട, മദ്ദളം കോഴ്‌സുകളുടെ പ്രാക്ടിക്കൽ 24 മുതൽ 28 വരെ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നടക്കും.
നാലാം വർഷ ബി.ഫാം (2015 അഡ്മിഷൻ റഗുലർ/2015ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/മേഴ്‌സി ചാൻസ് സ്‌പെഷൽ മേഴ്‌സി ചാൻസ് 2018അദാലത്ത്) പരീക്ഷയുടെ പ്രാക്ടിക്കൽ 28 മുതൽ ജൂലായ് ആറുവരെ നടക്കും.
നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2013 2016 അഡ്മിഷൻ) റീഅപ്പിയറൻസ് ബി.എസ്‌സി ഫിസിക്‌സ് മോഡൽ I, II, III മാർച്ച് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 20, 21, 24 തീയതികളിൽ നടക്കും.
ബി.എസ്‌സി. കെമിസ്ട്രി, മാത്തമാറ്റിക്‌സ് ബിരുദ വിദ്യാർഥികളുടെ കോംപ്ലിമെന്ററി ഫിസിക്‌സ് പരീക്ഷയുടെ പ്രാക്ടിക്കൽ 20, 21 തീയതികളിലും ബി.എസ്‌സി ഫിസിക്‌സ് ബിരുദ വിദ്യാർത്ഥികളുടെ ഫിസിക്‌സ് കോർ പ്രാക്ടിക്കൽ 24നും മണർകാട് സെന്റ് മേരീസ് കോളേജിൽ നടക്കും.
രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ ഹാൾടിക്കറ്റുമായി എത്തണം.
ബി.എസ്‌സി. ഫിസിക്‌സ് മോഡൽ III ഇ.ഇ.എം കോഴ്‌സിന്റെ പ്രാക്ടിക്കലിന് രജിസ്റ്റർ ചെയ്തവർ 21ന് എടത്വാ സെന്റ് അലോഷ്യസ് കോളേജിൽ ഹാൾടിക്കറ്റുമായി എത്തണം.
നാലാം സെമസ്റ്റർ (2013 2016 അഡ്മിഷൻ റീഅപ്പിയറൻസ് സി.ബി.സി.എസ്.എസ്.) ബി.എസ്‌സി ബോട്ടണി പരീക്ഷയുടെ കോർ ആൻഡ് കോംപ്ലിമെന്ററി പ്രാക്ടിക്കൽ 21ന് പാലാ സെന്റ് തോമസ് കോളേജിൽ നടക്കും.
നാലാം സെമസ്റ്റർ (20132016 അഡ്മിഷൻ റീഅപ്പിയറൻസ് സി.ബി.സി.എസ്.എസ്.) ബി.എസ്‌സി സുവോളജി പരീക്ഷയുടെ കോർ ആൻഡ് കോംപ്ലിമെന്ററി പ്രാക്ടിക്കൽ 24ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിൽ നടക്കും.
വൈവാവോസി
നാലാം സെമസ്റ്റർ എം.എസ്‌സി. ടെക്സറ്റൈൽ ആന്റ് ഫാഷൻ (2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ് സി.എസ്.എസ്.) മേയ് 2019 പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവാവോസിയും 21ന് ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിൽ നടക്കും.
സംവരണ സീറ്റൊഴിവ്
സ്‌കൂൾ ഒഫ് ബയോസയൻസസിൽ എം.എസ്‌സി ബയോകെമിസ്ട്രിയിൽ പട്ടികവർഗ വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി 20ന് രാവിലെ 10ന് പഠനവകുപ്പിൽ എത്തണം.
സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ എം.എസ്‌സി സൈക്കോളജിയിൽ പട്ടികവർഗ വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. അർഹരായവർ അസൽ രേഖകളുമായി 22ന് രാവിലെ 10ന് വകുപ്പുമേധാവിയുടെ മുമ്പാകെ എത്തണം. ഫോൺ: 04812731034.
സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ഒരു വർഷ എൽ എൽ.എം. കോഴ്‌സിന് എസ്.ടി. വിഭാഗത്തിൽ ഒരൊഴിവുണ്ട്. വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി 20ന് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ എത്തണം. ഫോൺ: 04812310165.
സ്‌കൂൾ ഒഫ് ലെറ്റേഴ്‌സിൽ എം.എ. ഇംഗ്ലീഷ് പ്രോഗ്രാമിൽ പട്ടികവർഗ വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. യോഗ്യരായവർ അസൽ രേഖകളുമായി 20ന് രാവിലെ 11ന് പഠനവകുപ്പിൽ എത്തണം. ഫോൺ: 04812731041.
ഗ്രേസ് മാർക്കിന് അപേക്ഷിക്കാം
സർവകലാശാല കലോത്സവ വിജയികളുടെ (അലത്താളം 2019) ഗ്രേസ് മാർക്കിന് പിഴയില്ലാതെ 30 വരെ അപേക്ഷിക്കാം. അപേക്ഷഫോമും വിശദവിവരങ്ങളും വെബ്‌സൈറ്റിൽ.