amala-paul

അമല പോൾ നായികയായെത്തുന്ന 'ആടെെ'യുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ അർദ്ധനഗ്നയായെത്തുന്ന അമല പ്രേക്ഷകരെ മുൻമുനയിൽ നിർത്തുന്നു. അമല പോളിന്റെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷമാകും ഈ ചിത്രത്തിലേതെന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. നേരത്തെ ആടെെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

ചിത്രത്തിന് 'എ' സർട്ടിഫിക്കേറ്റാണ് സെർസർ ബോർഡ് നൽകിയത്. വയലൻസ് രംഗങ്ങളുടെ അതിപ്രസരമുള്ള ത്രില്ലർ ചിത്രമാണെന്ന് ട്രെയിലറിൽ നിന്ന് മനസിലാകുന്നു. രത്നകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാമിനി എന്ന വേഷത്തിലാണ് അമല പ്രത്യക്ഷപ്പെടുന്നത്. ആടെെയുടെ കഥ കേട്ട് മറ്റു ചിത്രങ്ങൾക്കൊന്നും ഡേറ്റ് നൽകാതെയാണ് അമല ഇതിൽ അഭിനയിച്ചത്. ചിത്രത്തിൽ കാർത്തിക് കണ്ണനാണ് ഛായഗ്രഹണം നിർവഹിക്കുന്നത്. സംഗീത സംവിധാനം പ്രദീപ് കുമാർ.