asaduddin-owaisi

ന്യൂഡൽഹി: പാർലമെന്റിൽ ഇന്ന് നടന്ന എം.പിമാരുടെ സത്യപ്രതിജ്ഞാചടങ്ങിൽ എ.ഐ.എം.ഐ.എ അദ്ധ്യക്ഷനും ഹൈദരാബാദ് എം.പി.യുമായ അസദുദീൻ ഒവൈസിയെ ക്ഷണിച്ചപ്പോൾ ജയ്ശ്രീറാം മുഴക്കി ബി.ജെ.പി. എം.പിമാർ. എന്നാൽ സത്യപ്രതിജ്ഞയ്ക്ക് ശേഷം ജയ്ഭീം അല്ലാഹു അക്ബർ മുഴക്കിയാണ് അസദുദീൻ ഒവൈസി ബി.ജെ.പി. എം.പിമാർക്ക് മറുപടി നൽകിയത്.

സത്യപ്രതിജ്ഞയ്ക്കായി ഒവൈസിയെ ക്ഷണിച്ചപ്പോഴാണ് ബി.ജെ.പി. എം.പിമാരുടെ നിരയിൽ നിന്ന്‌ ഭാരത് മാതാ കീ ജയ്, വന്ദേമാതരം, ജയ്ശ്രീറാം വിളികൾ ഉയർന്നത്. തുടർന്ന് എം.പി.യായി സത്യവാചകം ചൊല്ലി സ്ഥാനമേറ്റെടുത്ത ഒവൈസി ജയ് ഭീം ജയ് മീം തക്ബീർ അല്ലാഹു അക്ബർ ജയ് ഹിന്ദ് എന്നു പറഞ്ഞാണ് മടങ്ങിയത്.

തന്നെ കാണുമ്പോൾ അവർക്ക് ചില കാര്യങ്ങളെക്കുറിച്ച് ഓർമ്മ വരുന്നത് നല്ലതാണെന്നായിരുന്നു ഒവൈസിയുടെ പ്രതികരണം.