oh-my-god

ഓ മൈ ഗോഡിൽ ഈ വാരം മരിച്ച ആളെ മറവു ചെയ്യാൻ കുഴിവെട്ടാനെത്തുന്ന ആളെയാണ് പറ്റിച്ചത്. ലൊക്കേഷൻ തിരുവനന്തപുരത്ത് ആര്യനാടിനടുത്ത് പറണ്ടോട് എന്ന ഗ്രാമം. മരിച്ച ഒരാൾക്ക് കുഴിവെട്ടാൻ ഒരാൾ എത്തുന്നു. അയാൾക്ക് മുന്നിൽ മരിച്ച ആൾ പ്രത്യക്ഷപ്പെടുന്നതും വെള്ളം ചോദിക്കുന്നതുമാണ് ഓ മൈ ഗോഡിൽ ചിരി പടർത്തുന്നത്.

ഒടുവിൽ ഓടി രക്ഷപ്പെട്ട കുഴിവെട്ടുകാരന് മുന്നിൽ സമ്മാനങ്ങൾ നിറയുമ്പോൾ എപ്പിസോഡിന് തിരശ്ശീല വീഴുകയാണ്.പ്രദീപ് മരുതത്തൂർ ആശയവും ആവിഷ്ക്കാരവും നിർവ്വഹിക്കുന്ന പ്രോഗ്രാമിന്റെ അവതാരകർ ഫ്രാൻസിസ് അമ്പലമുക്കും സാബു പ്ലാങ്ക വിളയുമാണ്. കൗമുദി ചാനലിൽ ആദ്യ സംപ്രേക്ഷണം ഞായറാഴ്ചകളിൽ രാത്രി 10 മണിയ്ക്ക്