മാഞ്ചസ്റ്റർ : അഫ്ഗാനിസ്താനെതിരെ ഇംഗ്ലണ്ട് ക്യാപ്ടന്റെ വെടിക്കെട്ടിൽ പിറന്നത് ഏകദിനത്തിലെ ലോകറെക്കാഡ്. 17 സിക്സുകളാണ് ഇംഗ്ലണ്ട് ക്യാപ്ടൻ മോർഗൻ അഫ്ഗാനിസ്ഥാന്റെ ബൗളിംഗ് നിരയ്ക്കെതിരെ പറത്തിയത്. ഇതോടെ ഏകദിന ക്രിക്കറ്റിലെ ഒരു ഇന്നിംഗ്സിൽ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോഡ് മോർഗന്റെ പേരിലായി.
16 വീതം സിക്‌സറുകളുമായി ഇന്ത്യയുടെ രോഹിത് ശർമ്മ, ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്‌സ്, വിൻഡീസ് താരം ക്രിസ് ഗെയ്ൽ എന്നിവർ പങ്കിട്ടിരുന്ന റെക്കോർാണ് മോർഗന് മുന്നിൽ വീണത്.
ഇംഗ്ലണ്ടിനായി 57 പന്തിൽ സെഞ്ച്വറി നേടിയ മോർഗൻ 71 പന്തിൽ 148 റൺസെടുത്താണ് പുറത്തായത്. മോർഗന്റെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ ബലത്തിൽ ഇംഗ്ലണ്ട് 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 397 റണ്‍സെടുത്തു. ഈ ലോകകപ്പിലെ ഏറ്റവും ഉയർന ടീം ടോട്ടലാണിത്. ലോകകപ്പ് മത്സരങ്ങളിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയർന്ന സ്‌കോറും ഇതു തന്നെ