pulwama-

പുൽവാമ: പുൽവാമയിൽ പൊലീസ് സ്‌റ്റേഷന്‍ നേരെ ഭീകരരുടെ ഗ്രനേഡാക്രമണം. സ്‌റ്റേഷന് മുന്നിലെ തിരക്കേറിയ റോഡിൽ നീണ ഗ്രനേഡ് പൊട്ടി മൂന്നുപേർ‌ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മൂന്നുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുൽവാമയിൽ കഴിഞ്ഞ ദിവസം സൈനികരുടെ വാഹനം സ്പോ‌ടനത്തിൽ തകർത്തിരുന്നു ഇതിന് പിന്നാലെയാണ് പൊലീസ് സ്‌റ്റേഷനുനേരെ ഗ്രനേഡ് ആക്രമണം നടത്താനുള്ള ശ്രമം. 44 രാഷ്ട്രീയ റൈഫിൾസിന്റെ കവചിത വാഹനമാണ് കഴിഞ്ഞ ദിവസം ഭീകരർ തകർത്തത്. രണ്ട് സൈനികർവീരമൃത്യു വരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിന് നേരെ ജെയ്ഷെ മുഹമ്മദ് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ 40 ജവാൻമാർ വീരമൃത്യു വരിച്ചിരുന്നു.