sabarimala-

ന്യൂഡൽഹി: ശബരിമലയിലെ യുവതീപ്രവേശം തടയാൻ ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിക്കാൻ അനുമതി തേടി എൻ.കെ.പ്രേമചന്ദ്രൻ എം.പി. 17-ാം ലോകസഭയിലെ ആദ്യബില്ലിനാണ് പ്രേമചന്ദ്രൻ അനുമതി തേടിയത്. ബിൽ അവതരിപ്പിക്കാൻ പ്രേമചന്ദ്രന് അനുമതി കിട്ടിയിട്ടുണ്ട്. വെള്ളിയാഴ്ചത്തെ ലോക്സസഭാ നടപടികളിൽ ബിൽ ഉൾപ്പെടുത്തി.

കേരളത്തിലെ നിപ ബാധയെക്കുറിച്ച് ആറ്റിങ്ങലിൽ നിന്നുള്ള ലോക്സഭാംഗം അടൂർ പ്രകാശും സഭയിൽ സംസാരിക്കും.