കോഴിക്കോട്: ബിനോയ് കോടിയേരിക്കെതിരായ പരാതി ഒതുക്കിതീർക്കാൻ കോടികളാണ് ചെലഴിക്കുന്നതെന്ന് ബി.ജെ.പി. പരാതിയിൽ സമഗ്ര അന്വേഷണം വേണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. പരാതിക്കാരിയേയും കുട്ടിയേയും വീട്ടിൽക്കയറ്റി നവോത്ഥാനം നടത്താൻ കോടിയേരി ബാലകൃഷ്ണൻ തയ്യാറാകണമെന്നും ബി.ജെ.പി. വക്താവ് ബി.ഗോപാലകൃഷ്ണൻ പറഞ്ഞു.
പരാതി ഒതുക്കിതീർക്കുന്നതിന് പണം ചെലവാക്കുന്നതിനുള്ള സാമ്പത്തിക സ്രോതസ് വ്യക്തമാക്കണമെന്നും യുവതിയുടെ പരാതിയിൽ മഹാരാഷ്ട്ര പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.