ന്യൂഡൽഹി: കഴിഞ്ഞമാസം രാജ്യത്ത് വിമാനമാർഗം യാത്ര നടത്തിയത് 1.20 കോടിപ്പേർ. 2018 മേയിലെ 1.18 ശതമാനത്തെ അപേക്ഷിച്ച് 2.9 ശതമാനമാണ് വർദ്ധന. ഏപ്രിലിൽ നേരിട്ട 4.5 ശതമാനം ഇടിവിൽ നിന്നാണ് ഈ ഉയിർത്തെഴുന്നേൽപ്പ്. ജെറ്ര് എയർവേസ് പ്രവർത്തനം അവസാനിപ്പിച്ചതിന് ശേഷം, പുറത്തുവരുന്ന ആദ്യ സമ്പൂർണ മാസക്കണക്കാണ് കഴിഞ്ഞമാസത്തേത്. സാമ്പത്തിക പ്രതിസന്ധിമൂലം കഴിഞ്ഞമാസമാണ് ജെറ്ര് എയർവേസ് ചിറകുമടക്കിയത്.
49 ശതമാനം വിപണി വിഹതമുള്ള ഇൻഡിഗോയാണ് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനി. സ്‌പൈസ് ജെറ്റ് (14.8 ശതമാനം), എയർ ഇന്ത്യ (13.5 ശതമാനം) എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.