മനുഷ്യരുമായി ഏറ്റവും പെട്ടെന്ന് ഇഴപഴകുന്ന മൃഗമാണ് നായ. പലപ്പോഴും യജമാനന്മാർ അപകടത്തിൽപെടുമ്പോൾ രക്ഷകരായി നായകൾ എത്താറുമുണ്ട്. ഇതുപോലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിയിൽ വെെറലാകുന്നത്. പുഴയുടെ തീരത്ത് നിൽക്കുന്ന പെൺകുട്ടി അതിൽ വീണ പന്ത് എടുത്താൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണുന്നു.
ആഴമേറിയ പുഴയിൽ ഇറങ്ങാൻ ശ്രമിക്കുന്ന പെൺകുട്ടിയെ കണ്ട് നായ ഒാടിയടുക്കുന്നു. കുട്ടിയുടെ വസ്ത്രത്തിൽ കടിച്ച് പുറകോട്ട് വലിക്കുന്നു. പെൺകുട്ടിയെ പുറകോട്ട് വലിച്ചിട്ട് സുരക്ഷ ഉറപ്പാക്കിയ ശേഷം നായ പുഴയിൽ ഇറങ്ങി പന്ത് കടിച്ച് കൊണ്ട് തിരിച്ച് വരുന്നു. മനുഷ്യനോളം അവബോധം കാണിക്കുന്ന നായുടെ വീഡിയോ ലോകമെന്നും വെെറലായിരിക്കുകയാണ്.
One word this video... pic.twitter.com/D1jpArOdco
— Physics-astronomy.org (@OrgPhysics) June 16, 2019