tsunami

ടോക്കിയോ : ജപ്പാനിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച ജപ്പാനിലെ വടക്കുപടിഞ്ഞാറൻ തീരമായ യമഗാട്ടയിലാണ് റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.

മൂന്നടി വരെ ഉയരത്തിൽ തിരമാലകൾ ഉയരാനും സുനാമി ഉണ്ടാകാനും സാദ്ധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. .മഗാട്ട, നിഗാട്ട, ഇഷികാവ തുടങ്ങിയ തീരനഗരങ്ങളിൽ സുനാമി ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഭൂകമ്പത്തെതുർന്ന് ടോക്കിയോയുടെ വടക്കൻ മേഖലയിലെ മെട്രോ ട്രെയിൻ സർവീസുകൾ അടിയന്തരമായി നിറുത്തിവെച്ചു. മേഖലയിലെ വൈദ്യുതബന്ധവും തകരാറിലായി.

അതേസമയം, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപപ്രദേശത്ത് സ്ഥിതിചെയ്യുന്ന ആണവനിലയങ്ങളിൽ അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.