ന്യൂഡൽഹി:പരമ്പരാഗതമായി മുതിർന്ന നേതാക്കൾ കൈകാര്യം ചെയ്തിരുന്ന ലോക്‌സഭാ സ്‌പീക്കർ പദവിയിലേക്കാണ് താരതമ്യേന തുടക്കക്കാരനായ ഒാം ബിർള എത്തുന്നത്. 56 കാരനായ ബിർളയെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് തിരഞ്ഞെടുക്കുകയായിരുന്നു. മോദിയുടേയും അമിത് ഷായുടേയും അടുത്ത അനുയായിയാണ് ബിർള.
മഹർഷി ദയാനന്ദ് സരസ്വതി സർവകലാശാലയിൽ നിന്ന് എം. കോം
വിദ്യാർത്ഥി നേതാവായി രാഷ്ട്രീയ ജീവിതം തുടങ്ങി
പഠനകാലം മുതൽ സംഘപരിവാറിൽ
1990ലെ രാം ജന്മഭൂമി പ്രക്ഷോഭത്തിൽ സജീവമായിരുന്നു
ബി.ജെ.പി വൈസ് പ്രസിഡന്റായി
മൂന്നുവട്ടം രാജസ്ഥാൻ നിയമസഭാംഗം
ഇപ്പോൾ രണ്ടാംവട്ടവും കോട്ട മണ്ഡലത്തിലെ എം.പി
2018ലെ അനധികൃത സ്വത്ത് ആരോപണമൊഴിച്ചാൽ ക്ലീൻ ഇമേജ്
ഭാരതീയ യുവ മോർച്ചയുടെ സംസ്ഥാന പ്രസിഡന്റും പിന്നീട് ദേശീയ വൈസ് പ്രസിഡന്റുമായി
സാമൂഹിക പ്രവർത്തകൻ
ബിർള പരിധൻ പദ്ധതിവഴി പാവപ്പെട്ട കുട്ടികൾക്ക് പുസ്തകങ്ങളും വസ്ത്രങ്ങളും
ദരിദ്രർക്ക് സൗജന്യ ഭക്ഷണം, രക്തദാനം, മെഡിസിൻ ബാങ്ക്
ബി.ജെ.പി വർക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ ബി.ജെ.പിയുടെ യുവജന പ്രസ്ഥാനത്തിന്റെ പ്രസിഡന്റായിരുന്നപ്പോൾ ബിർല വൈസ് പ്രസിഡന്റായിരുന്നു.