വീടുകളിൽ പെൺകുട്ടികൾ അനുഭവിക്കുന്ന വിവേചനത്തിനെതിരെ നടി റിമ കല്ലിങ്കൽ പറഞ്ഞ അഭിപ്രായം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായികുന്നു. താൻ അങ്ങിനെ ഫെമിനിസ്റ്റ് ആയതെന്ന് തനിക്കുണ്ടായ ഒരു ദുരനുഭവം പങ്കുവച്ച് റിമ വ്യക്തമാക്കിയിരുന്നു. കുട്ടിയായിരിക്കുമ്പോൾ തനിക്ക് തരാതെ തന്റെ സഹോദരന് പൊരിച്ച മീൻ കഷ്ണം കൊടുത്ത ഒരു സംഭവമാണ് റിമ പറഞ്ഞത്. എന്നാൽ റിമയുടെ അഭിപ്രായത്തെ ട്രോളന്മാർ സോഷ്യൽ മീഡിയയിലൂടെ ആഘോഷമാക്കിയിരുന്നു.
റിമയുടെ അനുഭവം ട്രോളായെങ്കിലും എന്നാൽ സംഭവം സീരിയസാണ്. വീടുകളിൽ ഇപ്പോഴും നിരവധി സ്ത്രികളാണ് വിവേചനത്തിനും ചൂഷണത്തിന് ഇരയാകുന്നത്. ആ വിഷയം കെെകാര്യം ചെയ്യുന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വെെറലായിക്കൊണ്ടിരിക്കുന്നത്. 10 സെക്കൻഡ് മാത്രം ദൈർഖ്യമുള്ള സാമൂഹിക പ്രസക്തിയുള്ള ഈ കൊച്ചു ചിത്രം തയ്യാറാക്കിയത് ബോളിവുഡ് നടൻ ആമിര്‍ ഖാന്റെ ഭാര്യയും സംവിധായികയുമായ കിരൺ റാവുവാണ്.
വെറും 10 സെക്കൻഡ് കൊണ്ട് ഒരു കഥ പറയാൻ സാധിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. എന്നാൽ അതെങ്ങനെ എന്ന് കിരൺ കാണിച്ചു തന്നു,' വീഡിയോ പങ്കുവച്ചുകൊണ്ട് ആമിർ ഖാൻ കുറിച്ചു. മീൻ പൊരിച്ചത് എന്ന ക്യാപ്ഷ്യനോടെ റിമയും, പാർവതി, ആഷിഖ് അബു തുടങ്ങിയവരും ഈ പരസ്യം പങ്കുവച്ചിട്ടുണ്ട്. റിമയുടെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വരുന്നത്.