ധർമജൻ ബോൾഗാട്ടി വെസ്റ്റിൻഡീസിന് വേണ്ടി ലോകകപ്പ് കളിക്കാൻ പോയോ എന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചോദിക്കുന്ന ചോദ്യം. ധർമ്മജൻ ബോൾഗാട്ടി എപ്പോഴാണ് വെസ്റ്റിൻഡീസിനൊപ്പം ലോകകപ്പ് കളിക്കാൻ പോയതെന്നാണ് കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരായ വെസ്റ്റിൻഡീസിന്റെ മത്സരത്തിനു ശേഷം ഫേസ്ബുക്കിൽ കുറിച്ചത്. ഏതെങ്കിലും സിനിമയിൽ വെസ്റ്റിൻഡിസ് താരമായി അഭിനയിച്ചതാണെന്ന് കരുതിയവരും സംഭവത്തിന്റെ സത്യാവസ്ഥ അറിഞ്ഞപ്പോൾ മൂക്കിൽ വിരൽവച്ചു.
ധർമ്മജനും വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ഷിംറോൺ ഹെറ്റ്മയറും തമ്മിലുള്ള രൂപസാദൃശ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാളി ക്രിക്കര്റ് ആരാധകർ. ഹെറ്റ്മയറെ ഒറ്റ നോട്ടത്തിൽ കണ്ടാൽ ധർമ്മജനാണെന്നേ പറയൂ എന്നാണ് ആരാധകരുടെ കമന്റ്. ഇരുവരുടെയും ചിത്രങ്ങൾ ട്രോളുകളും പ്രചരിക്കുന്നുണ്ട്.