ഇന്ത്യൻ നാവികസേനയിൽ സെയിലർ തസ്തികയിൽ 2700 ഒഴിവിലേക്ക് അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. ആർടിഫിസർ അപ്രന്റിസ്(എഎ) 500, സീനിയർസെക്കൻഡറി റിക്രൂട്ട്സ് 2200 എന്നിങ്ങനെയാണ് ഒഴിവ്. എ.എ യോഗ്യത കണക്കും ഫിസിക്സും പഠിച്ച് 60 ശതമാനം മാർക്കോടെ പ്ലസ്ടു ജയിക്കണം(കെമിസ്ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ്) എന്നിവയിലേതെങ്കിലും ഒരുവർഷയവും പഠിക്കണം.
എസ്എസ്ആർ യോഗ്യത കണക്കും ഫിസിക്സും പഠിച്ച് പ്ലസ്ടു ജയിക്കണം(കെമിസ്ട്രി/ ബയോളജി/ കംപ്യൂട്ടർ സയൻസ്) എന്നിവയിലേതെങ്കിലും ഒരുവിഷയവും പഠിക്കണം. 2000 ഫെബ്രുവരി ഒന്നിനും 2003 ജനുവരി 31നുമിടയിൽ ജനിച്ചവരാകണം (ഇരുതിയതികളും ഉൾപ്പെടെ) അപേക്ഷകർ. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, കായികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. എഎക്കും എസ്എസ്ആറിനും ഒരു പൊതുപരീക്ഷയായിരിക്കും.
ഓൺലൈൻ ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയിൽ ഒരു മാർക്കിന്റെ നൂറു ചോദ്യങ്ങളാണുണ്ടാവുക. ഇംഗ്ലീഷ്/ ഹിന്ദിയായിരിക്കും മാധ്യമം. ഇംഗ്ലീഷ്, സയൻസ്, കണക്ക്, പൊതുവിജ്ഞാനം എന്നിവ ഉൾപ്പെടുന്ന നാല് വിഭാഗങ്ങളിൽനിന്നായിരിക്കും ചോദ്യങ്ങളുണ്ടാവുക. പ്ലസ്ടു നിലവാരത്തിലുള്ളതാണ് ചോദ്യങ്ങൾ. ഉയരം 157 സെ.മീ, നെഞ്ച് അഞ്ച് സെ.മീ വികസിപ്പിക്കാനാകണം. തൂക്കത്തിന് ആനുപാതികമായിരിക്കണം നെഞ്ചളവ്. കായികമേഖലയിലുള്ള മികവ് അഭിലഷണീയം www.joinindiannavy.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് 10.
നേവൽ ഷിപ്യാർഡിൽ അപ്രന്റിസ്
കൊച്ചി നേവൽ ഷിപ്റിപ്പയർ യാർഡിലെ അപ്രന്റിസ് ട്രെയിനിംഗ് സ്കൂളിൽ വിവിധ ട്രേഡുകളിൽ അപ്രന്റിസ്ഷിപ്പ് ട്രെയിനിങിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രീഷ്യൻ 13, ഇലക്ട്രോണിക് മെക്കാനിക് 17, മെഷീനിസ്റ്റ് 9, ടർണർ 7, വെൽഡർ(ഗ്യാസ് ആൻഡ് ഇലക്ട്രിക്കൽ) 10, പെയിന്റർ (ജനറൽ) 8, ഇലക്ട്രോപ്ലേറ്റർ 5, മെക്കാനിക് മോട്ടോർ വെഹിക്കിൾ 2, മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷണിങ് 8, ഫിറ്റർ 18, കംപ്യൂട്ടർ ഓപറേഷൻ ഓഫ് പ്രോഗ്രാമിങ് അസി. 13, ഷിപ്പ്റൈറ്റ്(വുഡ്)/കാർപന്റർ 12, ഷീറ്റ്മെറ്റൽ വർക്കർ 8, ഡീസൽ മെക്കാനിക് 16, ട്രെയിലർ(ജനറൽ) 4, കട്ടിങ് ആൻഡ് സ്വീവിങ് മെഷീൻ ഓപറേറ്റർ 4, മെക്കാനിക് ഇൻസ്ട്രുമെന്റ്(എയർക്രാഫ്റ്റ്) 6, ഇലക്ട്രീഷ്യൻ(എയർക്രാഫ്റ്റ്) 6, മെക്കാനിക് റേഡിയോ ആൻഡ് റഡാർ എയർക്രാഫ്റ്റ് 6 എന്നിങ്ങനെ ആകെ 172 ഒഴിവുണ്ട്.
നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് Admiral Superintendent(For officer incharge apprentices training school), Naval Ship Repair yard, Naval Base, Kochi682004 എന്ന വിലാസത്തിൽ ജൂലായ് 23നകം സാധാരണ തപാലിൽ ലഭിക്കണം.
കംബൈൻഡ് ഡിഫൻസ് സർവീസ് അപേക്ഷ ക്ഷണിച്ചു
കംബൈൻഡ് ഡിഫൻസ് സർവീസ് (രണ്ട്) 2019 ലേക്ക് അപേക്ഷക്ഷണിച്ചു.ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാഡമി 100,ഇന്ത്യൻ നേവൽ അക്കാഡമി, ഏഴിമല 45, എയർഫോഴ്സ് അക്കാഡമി ഹൈദരാബാദ് 32,ചെന്നൈ ഓഫീസേഴ്സ് ട്രെയിനിങ് അക്കാഡമി 225, ഓഫീസേഴ്സ് ട്രെയിനിങ് അക്കാഡമി ചെന്നൈ (നോൺ ടെക്നിക്കൽ, വുമൺ) 15 എന്നിങ്ങനെ ആകെ 417 ഒഴിവുണ്ട്.
സെപ്തംബർ എട്ടിനാണ് പരീക്ഷ. മിലിട്ടറി സർവീസിൽ യോഗ്യത ബിരുദം, നേവൽ അക്കാദമി എൻജിനിയറിങ് ബിരുദം, എയർഫോഴ്സ് അക്കാദമി ബിരുദം (പ്ലസ്ടുവിന് ഫിസിക്സും മാത്തമാറ്റിക്സും പഠിക്കണം). അല്ലെങ്കിൽ എൻജിനിയറിങ് ബിരുദം. https://upsconline.nic.inവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് എട്ട് വൈകിട്ട് ആറ്.
യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു
കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളുടെ കീഴിലുള്ള സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് യു.പി.എസ ്.സി അപേക്ഷ ക്ഷണിച്ചു. കൃഷി മന്ത്രാലയത്തിന് കീഴിൽ ഡയറക്ടറേറ്റ് ഓഫ് പ്ലാന്റ് പ്രൊട്ടക്ഷനിൽ അസി. ഡയറക്ടർ(എന്റോമോളജി) 5, ഭോപ്പാൽ മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ പ്രൊഫസർ( ഗ്യാസ്ട്രോമെഡിസിൻ) 1, പ്രൊഫസർ(ഗ്യാസ് ട്രോ സർജറി) 1, പ്രൊഫസർ(ന്യൂറോളജി) 1, പ്രൊഫസർ(റേഡിയോളജി) 1 ഒഴിവുണ്ട്. https://www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 27.
നാഷണൽ ഹെൽത്ത് മിഷനിൽ
നാഷണൽ ഹെൽത്ത് മിഷന്റെ കീഴിൽ തിരുവനന്തപുരത്തെ സ്റ്റേറ്റ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫയർ സൊസൈറ്റിയിൽ സ്റ്റേറ്റ് നോഡൽ ഓഫീസർ(എംഎച്ച്), സ്റ്റേറ്റ് അർബൻ ഹെൽത്ത് മാനേജർ, കൺസൽട്ടന്റ്(സ്കൂൾ ഹെൽത്ത്), കൺസൽട്ടന്റ്(എച്ച് ആൻഡ് ഡബ്ല്യുസി), എപ്പിഡമോളജിസ്റ്റ്, സ്റ്റേറ്റ് ലെപ്രസി കൺസൽട്ടന്റ്, ടെക്നിക്കൽ ഓഫീസർ, സീനിയർ കൺസൽട്ടന്റ്(ബിസിസി), ഐടി പ്രോഗ്രാമർ, അസിസ്റ്റന്റ് (അഡ്മിൻ ആൻഡ് പ്രൊകർമന്റ്), ജൂനിയർ കൺസൽട്ടന്റ് എഎച്ച്/അഡ്മിൻ/ എച്ച്ആൻഡ് ഡബ്ല്യുസി, അസി. ക്വാളിറ്റി അഷ്വറൻസ് ഓഫീസർ, സിഎസ്ടി കോ‐ ഓർഡിനേറ്റർ, ഡാറ്റ മാനേജർ കം സ്റ്റാറ്റിസ്റ്റീഷ്യൻ, ജൂനിയർ സിസ്റ്റം അഡ്മിൻ തസ്തികകളിലാണ് ഒഴിവ്. കരാർ/ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 24. വിശദവിവരത്തിന് www.arogyakeralam.gov.in.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എപ്പിഡമോളജിയിൽ
ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജിയിൽ പ്രോജക്ട് ടെക്നിക്കൽ അസി. 4, പ്രോജക്ട് ടെക്നീഷ്യൻ ഗ്രേഡ് മൂന്ന് (ഫീൽഡ്) 12, പ്രോജക്ട് ജൂനിയർ നേഴ്സ് 6 ഒഴിവുണ്ട്.
തൃശൂർ, കണ്ണൂർ ജില്ലകളിലാണ് ഒഴിവ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത പ്രോജക്ട് ടെക്നിക്കൽ അസി. സയൻസിൽ ബിരുദം അല്ലെങ്കിൽ സയൻസിൽ ബിരുദാനന്തര ബിരുദം.
പ്രോജക്ട് ടെക്നീഷ്യൻ‐ഗ്രേഡ് മൂന്ന് (ഫീൽഡ്) യോഗ്യത പ്ലസ്ടു സയൻസ്, പാരാമെഡിക്കൽ ദ്വിവത്സര ഡിപ്ലോമ അല്ലെങ്കിൽ പ്ലസ്ടു സയൻസും ബന്ധപ്പെട്ട ഫീൽഡിൽ രണ്ട് വർഷത്തെ പരിചയവും. പ്രോജക്ട് ജൂനിയർ നഴ്സ് പത്താം ക്ലാസ്സും നഴ്സിങ് ഡിപ്ലോമയും. ജൂൺ 21നാണ് ഇന്റർവ്യു. വിശദവിവരത്തിന് http://nie.gov.in
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ ക്രെഡിറ്റ് അഡ്വൈസർ 1, ക്രെഡിറ്റ് ഓഫീസർ 4, മാർക്കറ്റിങ് എക്സിക്യൂട്ടീവ് 3, സർവീസ് എൻജിനിയർ 1, സിസ്റ്റം അനലിസ്റ്റ് 1 ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം . ക്രെഡിറ്റ് അഡ്വൈസർ യോഗ്യത ബാങ്കിൽനിന്നോ മറ്റേതെങ്കിലും ധനകാര്യസ്ഥാപനങ്ങളിൽനിന്നോ ഡിജിഎം അല്ലെങ്കിൽ അതിന് മുകളിലുള്ള കേഡറിൽനിന്ന് വിരമിച്ചവരാകണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 29 വിശദവിവരത്തിന് www.kfc.org.
കേരള മെഡിക്കൽ സർവീസ് കോർപറേഷൻ
കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ലിമിറ്റഡിൽ അസി. മാനേജർ(ഐടി ‐പ്രോഗ്രാമിംഗ്) 1 ഒഴിവുണ്ട്. യോഗ്യത ബി ടെക്(കംപ്യൂട്ടർ സയൻസ്)/ എംസിഎ. സോഫ്റ്റ് വെയർ മേഖലയിൽ തൊഴിൽപരിചയം നിർബന്ധം.
അസി. മാനേജർ(ഡ്രഗ്സ്) 2 ഒഴിവുണ്ട്. യോഗ്യത ബിഫാം. പ്രൊകർമെന്റ് ലോജിസ്റ്റിക്സ് എന്നിവയിൽ മൂന്ന് വർഷത്തെ തൊഴിൽ പരിചയം.അപേക്ഷാഫോറം www.kmscl.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകൾ സഹിതം careers@kmscl.kerala.gov.in എന്ന ഇ മെയിലിലൊ , മാനേജിങ് ഡയറക്ടർ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ്, തൈക്കാട്, തിരുവനന്തപുരം 695014 എന്നവിലാസത്തിൽ കൊറിയറായോ സ്പീഡ്പോസ്റ്റായോ ജൂൺ 25നകം ലഭിക്കത്തക്കവിധം അയക്കണം
ഫുട്ബോൾ കളിക്കാർക്ക് കേരള പൊലീസിൽ അവസരം
പുരുഷവിഭാഗം ഫുട്ബോൾ ടീമിൽ അംഗമാകാൻ പൊലീസിലേക്ക് നിയമനം നടത്തുന്നു. പൊലീസിൽ ഹവിൽദാർ തസ്തികയിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഗോൾകീപ്പർ, ഡിഫൻഡർ, മിഡ്ഫീൽഡർ, സ്ട്രൈക്കർ എന്നീ നാല് പൊസിഷനുകളിലേക്കും ആളെ എടുക്കുന്നു.
ഏഴ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിശ്ചിത മാതൃകയിലുളള അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അഡിഷണൽ ഡയറക്ടർ ജനറൽ ഒഫ് പൊലീസ്, ആംഡ് പൊലീസ് ബറ്റാലിയൻ, പേരൂർക്കട, തിരുവനന്തപുരം 5 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
ജൂലായ് 10 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. മാതൃകയും വിശദവിവരങ്ങളുംwww.keralapolice.gov.in എന്ന സൈറ്റിൽ ലഭിക്കും.
തമിഴ്നാട് പബ്ളിക് സർവീസിൽ 6491ഒഴിവ്
തമിഴ്നാട് മിനിസ്റ്റീരിയൽ സർവീസ്, ജുഡീഷ്യൽ മിനിസ്റ്റീരിയൽ സർവീസ്, സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ് സബ് ഓർഡിനേറ്റ് സർവീസ്, സെക്രട്ടറിയറ്റ് സർവീസ്, ലെജിസ്ലേറ്റീവ് അസംബ്ലി സെക്രട്ടറിയറ്റ് സർവീസ് എന്നിവിടങ്ങളിലെ വിവിധ തസ്തികകളിലായി 6491 ഒഴിവുകളിലേക്ക് തമിഴ്നാട് പബ്ലിക് സർവീസ് കമീഷൻ അപേക്ഷ ക്ഷണിച്ചു. വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ 397, ജൂനിയർ അസി.(നോൺ സെക്യൂരിറ്റി) 2688, ജൂനിയർ അസിസ്റ്റന്റ്(സെക്യൂരിറ്റി) 104, ബിൽ കലക്ടർ ഗ്രേഡ് ഒന്ന് 34, ഫീൽഡ് സർവേയർ 509, ഡ്രാഫ്റ്റ്സ മാൻ 74, ടൈപിസ്റ്റ് 1901, സ്റ്റെനോ ടെപ്പിസ്റ്റ് 784 എന്നിങ്ങനെയാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് 14. വിശദവിവരത്തിന് http://www.tnpsc.gov.in