രാജ്യത്തെ വിവിധ ഗ്രാമീൺ ബാങ്കുകളിൽ ഓഫീസർ സ്കെയിൽ ഒന്ന്, രണ്ട്, മൂന്ന് തസ്തികകളിലും ഓഫീസ് അസിസ്റ്റന്റ് (മൾടിപർപ്പസ്) തസ്തികയിലേക്കുമുള്ള 7401 ഒഴിവുകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ ബോർഡ് (ഐബിപിഎസ്) അപേക്ഷക്ഷണിച്ചു.
കേരളഗ്രാമീൺ ബാങ്ക് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ 45 ഗ്രാമീൺ ബാങ്കുകളിലെ നിയമനമാണ് പൊതുപരീക്ഷ വഴി നടത്തുക. ആഗസ്റ്റ് / സെപ്തംബർ മാസത്തിലാണ് ഓൺലൈൻ പൊതുപരീക്ഷ. രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ.
ഓഫീസ് അസിസ്റ്റന്റിന് പരീക്ഷമാത്രമേയുള്ളൂ. ഓഫീസർ തസ്തികയിൽ പരീക്ഷയും ഇന്റർവ്യൂവുമുണ്ട്. കേരള ഗ്രാമീൺ ബാങ്കിൽ ഓഫീസ് അസി. 86, ഓഫീസർ സ്കെയിൽ ഒന്ന് 76 ഒഴിവുണ്ട്.
യോഗ്യത ഓഫീസർ സ്കെയിൽ (ഒന്ന്) ബിരുദം. പ്രായം 18‐30. ഓഫീസർ സ്കെയിൽ (രണ്ട്) 50 ശതമാനം മാർക്കോടെ ബിരുദം. സ്പെഷ്യലിസ്റ്റ് തസ്തികയിൽ ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദമാണ് പരിഗണിക്കുക. പ്രായം 21‐32. സ്കെയിൽ (മൂന്ന്) യോഗ്യത 50 ശതമാനം മാർക്കോടെ ബിരുദം. പ്രായം 21‐40. ഓഫീസ് അസി. യോഗ്യത ബിരുദം. പ്രായം 18‐28. കംപ്യൂട്ടറും പ്രാദേശികഭാഷയുമറിയണം.
2019 ജൂൺ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.നിയമാനുസൃത ഇളവ് ലഭിക്കും. https://www.ibps.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് നാല്. പരീക്ഷാ സിലബസ് മറ്റു വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
റൈറ്റ്സ് ലിമിറ്റഡ്
പൊതുമേഖലാ സ്ഥാപനമായ റൈറ്റ്സ് ലിമിറ്റഡ് ജൂനിയർ അസിസ്റ്റന്റ് (എച്ച് ആർ) - 22 തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ജൂൺ 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: https://ritesltd.com.
റെയ്ൽടെൽ
ഇന്ത്യൻ റെയ്ൽവേയുടെ അനുബന്ധ സ്ഥാപനമായ റെയ്ൽടെൽ കോർപ്പറേഷൻ മാനേജർ - 16 തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ജൂലായ് 12 വരെ അപേക്ഷിക്കാം. പ്രായപരിധി :55. വിശദവിവരങ്ങൾക്ക്:
https://www.railtelindia.com/
പാറ്റ്ന എ.ഐ.ഐ.എം.എസ്
പാറ്റ്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രൊഫസർ 45, അഡീഷണൽ പ്രൊഫസർ 39, അസോസിയറ്റ് പ്രൊഫസർ 56, അസി. പ്രൊഫസർ 56 എന്നിങ്ങനെ ആകെ 196 ഒഴിവുണ്ട്. www.aiimspatna.org വഴി ഓൺലൈനായി അപേക്ഷിക്കണം.
ഭാരത് ഹെവി ഇലക്ട്രിക്കൽസ്
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജർ/മാനേജർ തസ്തികയിൽ 24 ഒഴിവുണ്ട്. യോഗ്യത ബന്ധപ്പെട്ട എൻജിനിയറിങ് വിഷയത്തിൽ http://www.careers.bhel.inവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 25.അപേക്ഷിച്ചതിന്റെ പ്രിന്റ് BHEL, PO Box No.3114, Head Post Office, Lodhi Road, New Delhi 110003എന്ന വിലാസത്തിൽ അനുബന്ധരേഖകൾ സഹിതം ജൂലായ് രണ്ടിനകം ലഭിക്കണം.
ഡി.ആർ.ഡി.ഒയിൽ
വിശാഖപട്ടണം ഡിഫൻസ് റിസർച്ച് ഡവലപ്മെന്റ് ഓർഗനൈസേഷനിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 15 (ഇസി.ഇ 4, ഇ.ഇ.ഇ 4, മെക്കാനിക്കൽ 4, സി.എസ്.ഇ 2, കെമിക്കൽ എൻജി 1)ഒഴിവുണ്ട്. ആദ്യം താൽക്കാലികാടിസ്ഥാനത്തിൽ രണ്ട് വർഷത്തേക്കാണ് നിയമനം. യോഗ്യത ഒന്നാം ക്ലാസ്സോടെ ബിഇ/ബിടെക്(മെക്കാനിക്കൽ)/ ഇ.ഇ.ഇ/ ഇസി.ഇ/ സി.എസ്.ഇ/ കെമിക്കൽ എൻജിനിയറിങ് അല്ലെങ്കിൽ നെറ്റ്/ എസ്എൽഇടി/ ഗേറ്റ് സ്കോർ അല്ലെങ്കിൽ ഒന്നാം ക്ലാസ്സോടെ എംഇ/ എംടെക് മെക്കാനിക്കൽ, ഇഇഇ, ഇസിഇ, സിഎസ്ഇ ആൻഡ് കെമിക്കൽ എൻജിനിയറിങ്. https://rcilab.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് 10.
ഐ.ഒ.സി.എൽ റിക്രൂട്ട്മെന്റ്
ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ) നോൺ എക്സിക്യൂട്ടീവ് പേർസണൽ സ്റ്റാഫുകളെ റിക്രൂട്ട് ചെയ്യുന്നു. ജൂലായ് 2 വരെ അപേക്ഷിക്കാം. ജൂനിയർ എൻജിനിയറിംഗ് അസിസ്റ്റന്റ് -IV – 17, ജൂനിയർ ക്വാളിറ്റി കൺട്രോൾ അനലിസ്റ്റ് -IV, ജൂനിയർ മെറ്റീരിയൽ അസിസ്റ്രന്റ് IV-1, ജൂനിയർ നഴ്സിംഗ് അസിസ്റ്റന്റ് -IV– 2 എന്നിങ്ങനെയാണ് ഒഴിവ്. വിശദവിവരങ്ങൾക്ക്:
https://www.iocl.com
സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ
ബംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, സീനിയർ റെസിഡന്റ് തസ്തികയിൽ ഒഴിവുണ്ട്. ന്യൂറോസർജറി, യൂറോളജി, നെഫ്റോളജി, നിയോ നാറ്റോളജി, ജനറൽ സർജറി, കാർഡിയോ തൊറാസിക്, പീഡിയാട്രിക്സ് സർജറി, പീഡിയാട്രിക്സ്, പീഡിയാട്രിക്സ് ഐസിയു, സൈക്യാട്രി, എമർജൻസി മെഡിസിൻ, ക്ലിനിക്കൽ ഇമ്യൂണോളജി ആൻഡ് റ്യൂമാറ്റോളജി, ക്രിട്ടിക്കൽ കെയർ, പൾമനറി മെഡിസിൻ, ഫാർമകോളജി, റേഡിയോ ഡയഗ്നോസിസ്, ഓങ്കോളജി വിഭാഗങ്ങളിലാണ് ഒഴിവ്. ബയോസ്റ്റാറ്റീഷ്യൻ,ഫാർമസിസ്റ്റ്, സൈക്യാട്രി സോഷ്യൽ വർക്കർ, നേഴ്സ്, ലാബ് ടെക്നീഷ്യൻ, എക്കോ ടെക്നീഷ്യൻ തസ്തികകളിലും ഒഴിവുണ്ട്. വിശദവിവരത്തിന് www.stjohns.in
നോർത്തേൺ കോൾഫീൽഡ്
നോർത്തേൺ കോൾഫീൽഡ് ലിമിറ്റഡ് (എൻ.സി.എൽ) 2482 തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) 162, ഇലക്ട്രീഷ്യൻ- 1260, ഫിറ്റർ-840, മോട്ടോർ മെക്കാനിക്- 220 എന്നിങ്ങനെയാണ് ഒഴിവ്. സെപ്തംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രായപരിധി: 16- 24. യോഗ്യത: വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്): 8ാം ക്ളാസ് , ഐടിഐ പാസ്. ഇലക്ട്രീഷ്യൻ: 10ാം ക്ളാസ് , ഐടിഐ പാസ്. ഫിറ്റർ : 10ാം ക്ളാസ് , ഐടിഐ പാസ്.മോട്ടോർ മെക്കാനിക്: 10ാം ക്ളാസ് , ഐടിഐ പാസ്.വിശദവിവരങ്ങൾക്ക്: nclcil.in/
രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ
രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസി. പ്രൊഫസർ തസ്തികകളിൽ ഒഴിവുണ്ട്. സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, മാത്തമാറ്റിക്സ്, എംസിഎ, എംബിഎ, ആർകിടെക്ചർ, ഹ്യൂമാനിറ്റീസ് പഠനവകുപ്പുകളിലാണ് ഒഴിവ്. യോഗ്യത എഐസിടിഇ നിബന്ധനകൾക്ക് വിധേയമായിട്ടാണ്. ലൈബ്രേറിയൻ ഒഴിവുണ്ട്. യോഗ്യത ലൈബ്രറി സയൻസ്/ ഇൻഫർമേഷൻ സയൻസ്/ ഡോക്യുമെന്റേഷൻ സയൻസ് എന്നിവയിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പിഎച്ച്ഡി. വിശദവിവരത്തിന് www.msrit.edu.
അംബേദ്കർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി
പോർട്ബ്ലയറിലെ ഡോ. ബി ആർ അംബേദ്കർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകളിൽ ഓരോ ഒഴിവുണ്ട്. സിവിൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗങ്ങളിലാണ് ഒഴിവ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ആദ്യം ഒരുവർഷത്തേക്കും പിന്നീട് മൂന്ന് വർഷത്തേക്കുമാണ് നിയമനം. https://erecruitment.andaman.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതീയതി ജൂൺ 25.