മഴക്കാലം ജലദോഷവും പനിയും ചുമയും കഫക്കെട്ടും കാരണം കുട്ടികൾക്ക് കഷ്ടപ്പാടിന്റെ കാലവുമാണ്. പണ്ടുകാലത്ത് വീട്ടിലെ മുത്തശ്ശിമാർ ചെയ്തിരുന്ന ചില നാട്ടുവൈദ്യമാണ് കുട്ടികളെ മഴക്കാലത്ത് സംരക്ഷിച്ചിരുന്നത്. പനിക്കൂർക്ക നാട്ടുവൈദ്യത്തിലെ താരമാണ്.
പനിക്കൂർക്കയും കരിപ്പട്ടിയും ചേർത്ത് തിളപ്പിച്ച കാപ്പി ചുമയും ജലദോഷവും കഫക്കെട്ടും ഇല്ലാതാക്കും. കുളി കഴിഞ്ഞാലുടൻ പനിക്കൂർക്കയുടെ നീര് ചെവികൾക്ക് പിന്നിലും ശിരസിലും പുരട്ടുന്നതും തുമ്മലിനെയും ജലദോഷത്തെയും പ്രതിരോധിക്കും. ചുമയുള്ളപ്പോൾ പനിക്കൂർക്കയില വാഴയിലയിൽ പൊതിഞ്ഞ് വാട്ടിയെടുത്തതിനു ശേഷം നീരെടുത്ത് പനം കൽക്കണ്ടവും ചേർത്ത് കുട്ടികൾക്ക് കൊടുക്കുന്നതും ചുമയും കഫക്കെട്ടും ശമിപ്പിക്കും.
പനിക്കൂർക്കയിലയിട്ട് തിളപ്പിച്ച വെള്ളത്തിൽ ആവി പിടിക്കുന്നത് ജലദോഷത്തിനും പനിക്കും പ്രതിവിധിയാണ്. മഴക്കാലത്ത് പനിക്കൂർക്കയിലയിട്ട് ചൂടാക്കിയ വെള്ളം ഉപയോഗിച്ചോ പനിക്കൂർക്കയിട്ട വെള്ളം ഇളം വെയിലിൽ വച്ച് ചൂടാക്കിയെടുത്തോ ചെറിയ കുട്ടികളെ കുളിപ്പിക്കുന്നതും വളരെ ഗുണം നൽകും.