rahul

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഇന്ന് 49ാം ജന്മദിനം. രാഹുലിന് പിറന്നാളാശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ രാഹുലിന് ആയൂർ ആരോഗ്യ സൗഖ്യം നേരുന്നു എന്ന് മോദി‌ ട്വീറ്റ് ചെയ്തു.

Best wishes to Shri @RahulGandhi on his birthday. May he be blessed with good health and a long life.

— Narendra Modi (@narendramodi) June 19, 2019

കൂടാതെ കോൺഗ്രസ് പ്രവർത്തകരും സോഷ്യൽ മീഡിയയിലൂടെ അദ്ധ്യക്ഷന് പിറന്നാളാശംസകൾ നേർന്ന് രംഗത്തെത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരു വീഡിയോയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. രാഹുൽ ഗാന്ധി ഇന്ത്യയ്ക്കാരെ പ്രചോദിപ്പിച്ച അഞ്ച് നിമിഷങ്ങൾ എന്ന് പറഞ്ഞുകൊണ്ടാണ് ട്വീറ്റ്.

On Congress President @RahulGandhi's birthday, we look back at five moments when he inspired Indians everywhere. #HappyBirthdayRahulGandhi pic.twitter.com/Clj0gJ6kqj

— Congress (@INCIndia) June 19, 2019

കോൺഗ്രസ് അദ്ധ്യക്ഷൻ എന്ന നിലയിലും രാഹുലിന് ഇന്ന് നിർണായക ദിനമാണ്. രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ 2022ൽ നടക്കുന്ന സ്വാതന്ത്യത്തിന്റെ 75ാം വർഷികാഘോഷവുമായി ബന്ധപ്പെട്ട കാര്യങ്ങളും, മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനാഘോഷ പരിപാടികളെക്കുറിച്ചും ചർച്ച ചെയ്യും. കർഷകരുടെ പ്രശ്നങ്ങളെപ്പറ്റിയും, വരൾച്ചയെപ്പറ്റിയും തോഴിലില്ലായ്മയെപ്പറ്റിയും സംസാരിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്.