venezuela

സാൽവദോർ: കോപ്പ അമേരിക്കയിൽ രണ്ടാം ജയം തേടിയിറങ്ങിയ ബ്രസീലിന് സമനില. വെനസ്വേലയാണ് ബ്രസീലിനെ ഗോൾരഹിത സമനിലയിൽ തളച്ചത്. രണ്ടു തവണ ബ്രസീൽ വല ചലിപ്പിച്ചെങ്കിലും ഓഫ് സൈഡ് കെണിയിൽ കുരുങ്ങുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗബ്രിയേൽ ജീസസ് ലക്ഷ്യം കണ്ടെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല. ഓഫ് സൈഡ് ആയിരുന്നു കാരണം.

ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചാണ് ആതിഥേയരായ ബ്രസീൽ കോപ്പ അമേരിക്കയിലെ മത്സരങ്ങൾ തുടങ്ങിയത്. അതിനേക്കാൾ മികവിൽ വെനസ്വലേയ്‌ക്കെതിരെ കളിച്ചെങ്കിലും നിർഭാഗ്യം ബ്രസീലിനൊപ്പം നിന്നു.

ബോൾ പൊസെഷനിലും ഷോട്ടുകളിലുമെല്ലാം വെനസ്വേലയേക്കാൾ എത്രയോ മുന്നിലായിരുന്നു ബ്രസീൽ. 19 ഷോട്ടുകളാണ് അവർ അടിച്ചത്. എന്നാൽ, ഒന്നും ലക്ഷ്യം കണ്ടില്ല. ആദ്യ കളിയിൽ ബൊളീവിയയെ മൂന്ന് ഗോളിന് തോൽപ്പിച്ചാണ് ബ്രസീൽ ഇന്നിറങ്ങിയത്. നിലവിൽ നാല് പോയിന്റുമായി ബ്രസീൽ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്താണ്.