കേരളത്തെ നടുക്കിയ നിപയെ നിയന്ത്രണ വിധേയമാക്കിയതിലൂടെയാണ് കെ.കെ ശൈലജയെന്ന ആരോഗ്യമന്ത്രി വിമർശകരുടെ പോലും കണ്ണിലുണ്ണിയായി മാറിയത്. ഫേസ്ബുക്കിലൂടെ ബന്ധുവായ കുഞ്ഞിനെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചയാളുടെ കണ്ണീരൊപ്പിയുമൊക്കെ ശൈലജ ടീച്ചർ നമുക്ക് കൂടുതൽ പ്രിയങ്കരിയായി. ഇത്തരത്തിൽ കോഴിക്കോട് സ്വദേശിനിയായ പ്രിയങ്ക പ്രഭാകർ മന്ത്രിയെപ്പറ്റി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
പ്രിയങ്കയുടെ പരിചയത്തിലുള്ള ഒരു കുട്ടിക്ക് ഹൃദയ ശാസ്ത്രക്രിയ ആവശ്യമായി വന്നു. സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് മന്ത്രിക്ക് സന്ദേശമയച്ചു. ഒരുദിവസത്തിനു ശേഷം ടീച്ചറുടെ മറുപടി വന്നു. സർക്കാർ തലത്തിൽ നടത്തി വരുന്ന ഹൃദ്യം പദ്ധതിയിൽ ഈ കുട്ടിയെ പരിഗണിക്കാമെന്നും അതിനു വേണ്ട എല്ലാ കാര്യങ്ങളും സർക്കാർ വഹിച്ചു കൊള്ളാം എന്നുമായിരുന്നു മന്ത്രിയുടെ സന്ദേശം. കുട്ടി ഇപ്പോൾ ശാസ്ത്രക്രിയയ്ക്ക് ശേഷം സുഖമായിരിക്കുന്നെന്നും പ്രിയങ്ക കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
അത്രമേൽ പ്രിയപ്പെട്ട ഒരുവൾക് വേണ്ടി ആണ് ഈ എഴുത്തു.... കുടപിറപ്പ് എന്ന് തന്നെ പറയാം.... ഈ പറയുന്ന ഒരുവൾക് അടിയന്തരമായി ഒരു ഹാർട്ട് സർജ്ജറി വേണ്ടി വന്നു... എന്ത് ചെയ്യും എന്ന് ആലോചിച്ചപ്പോൾ ആണ് മന്ത്രി ഷൈലജ ടീച്ചർ ന്റെ യും ഞാൻ ഉറച്ചു വിശ്വസിക്കുന്ന പ്രസ്ഥാനത്തെയും ഓർമ വന്നത്.... ടീച്ചറുടെ ഫേസ്ബുക് പേജിൽ ഒരു മെസ്സേജ് അയച്ചു കാര്യങ്ങൾ എല്ലാം ഒരു പാരഗ്രാഫിൽ ഒതുക്കി വളച്ചു കെട്ടില്ലാതെ ഞാൻ കാര്യങ്ങൾ അവതരിപ്പിച്ചു...
കൃത്യം ഒരുദിവസത്തിനു ശേഷം എനിക്ക് ടീച്ചറിന്റെ മറുപടി വന്നു.... സർക്കാർ തലത്തിൽ നടത്തി വരുന്ന ഹൃദ്യം പദ്ധതിയിൽ ഈ കുട്ടിയെ പരിഗണിക്കാം എന്നും അതിനു വേണ്ട എല്ലാ കാര്യങ്ങളും സർക്കാർ വഹിച്ചു കൊള്ളാം എന്നും... സത്യത്തിൽ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു മറുപടി.... ഉടൻ തന്നെ ഞാൻ അമ്മയെ Jaya Prabhakarമാമനെയും Preman Tk വിളിച്ചു കാര്യങ്ങൾ പറയുകയും പിറ്റേ ദിവസം അവർ രണ്ടു പേരും Prajith Vk എന്റെ ചേട്ടനും കൂടെ കോഴിക്കോട് ബീച് ഹോസ്പിറ്റലിൽ കുട്ടീനേം കൊണ്ട് പോയി ഹൃദ്യം പദ്ധതിയിൽ രജിസ്റ്റർ ചെയുകയും ചെയ്തു....
അതിനു ശേഷം കേവലം രണ്ടു ആഴ്ചയ്ക്കുള്ളിൽ കുട്ടിയുടെ ഓപ്പറേഷൻ കോഴിക്കോട് മിംസ് ഹോസ്പിറ്റൽ വെച്ച് സൗജന്യമായി നടക്കുകയും ചെയ്തു... കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു....ഈ അവസരത്തിൽ പറഞ്ഞാൽ തീരാത്ത നന്ദി ഞാൻ "ടീച്ചർ അമ്മയെ "യും ഹൃദയ പക്ഷ സർക്കാരിനെയും അറിയിച്ചു കൊള്ളുന്നു... കൂടാതെ ഞങ്ങളെ സഹായിക്കാൻ മുൻകൈ എടുത്ത വടകര എം ൽ എ ഓഫീസ്... വായനാടിലെ പാർട്ടി പ്രവർത്തകർ ആയ Subash P SujithBaby SB, യെയും ഹൃദ്യം പദ്ധതി കോ ഓഡിനേറ്റർ(calicut) നല്ലവരായ മിംസ് ഹോസ്പിറ്റൽ ഡോക്ടർസ് സ്റ്റാഫ്,എല്ലാത്തിനും കൂടെ നിന്ന Balu K Gangadharan,മറ്റു ബന്ധു മിത്രാദികൾ,ആവശ്യഘട്ടത്തിൽ ബ്ലഡ് തന്നു സഹായിച്ച കുറച്ചു നല്ല കുട്ടുകാർ Sougandhlal Sougu എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.... ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം....
ഇപ്പോൾ ആണ് നമ്മൾക്കു ഒരു സർക്കാർ ഉണ്ടെന്നും ഒരു ആരോഗ്യ മന്ത്രി ഉണ്ടെന്നും അറിഞ്ഞത്..... ഇടതു പക്ഷം എന്നും ഹൃദയ പക്ഷം തന്നെ ആണ് അതിനു ഒരു മാറ്റവും ഇല്ല... ടീച്ചർ അമ്മ ഇഷ്ട്ടം