t-padmanabhan

ഹരിപ്പാട്: തന്റെ ചിതാഭസ്‌മം ഭാരതപ്പുഴയിൽ ഒഴുക്കുന്നത് ഒരു മുസൽമാനായിരിക്കുമെന്ന് സാഹിത്യകാരൻ ടി.പദ്മനാഭൻ പറ‌ഞ്ഞു. മക്കളില്ലാത്ത തനിക്കു വേണ്ടി മരണ ശേഷം ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കാനും അന്ത്യകർമങ്ങൾ ചെയ്യാനും ഒരു മുസല്‍മാനോടാണ് പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.ബി.സി വാര്യർ ഫൗണ്ടേഷന്റെ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എന്റെ ഭാര്യയുടെ ചിതാഭസ്മം വയനാട്ടിൽ നദിയിൽ ഒഴുക്കിയതും ബലിതർപ്പണം നടത്തിയതും കീഴ്ജാതിക്കാരനെന്ന് സമൂഹം വിശേഷിപ്പിക്കുന്ന വിഭാഗത്തിൽ നിന്നുള്ളയാളായിരുന്നു. വയസ് തൊണ്ണൂറിലേക്ക് അടുക്കുമ്പോഴും മനസ്സിൽ യൗവനമുണ്ട്. ഞാനൊക്കെ സ്വാതന്ത്ര്യസമരം കളത്തിലിറങ്ങി കണ്ട് വളർന്നതാണ്. കരയിൽ ഇരുന്ന് കണ്ടതല്ല. മരണംവരെ ഖദർവസ്ത്രം ധരിക്കണമെന്നും മരണശേഷം ത്രിവർണപതാക പുതപ്പിക്കണമെന്നുമാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

ജാതീയമായ ചിന്തകൾ സമൂഹത്തിൽ വർധിക്കുകയാണ്. അടുത്തയിടെ മുംബയിൽ സഹപ്രവർത്തകരുടെ ജാതി അവഹേളനം സഹിക്കവയ്യാതെ ഡോക്ടർ ആത്മഹത്യചെയ്ത സംഭവം ഓർകണം. രാജ്യം ഭരിക്കുന്നവർതന്നെ ജാതിവിദ്വേഷം അടിച്ചേൽപ്പിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.