fcra-

ന്യൂഡൽഹി: സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകർക്കെതിരെ സി.ബി.ഐ കേസെടുത്തു .വിദേശഫണ്ട് വകമാറ്റി ചിലവഴിച്ചെന്ന പേരിലാണ് ആനന്ദ് ഗ്രോവർ, ഇന്ദിര ജയ് സിംഗ് എന്നിവർക്കെതിരെ കേസെടുത്തത്. ഇവരുടെ എൻ.ജി.ഒയായ ലോയേഴ്‌സ് കളക്ടീവിന് ലഭിച്ച വിദേശ ഫണ്ടുകൾ മറ്റു ആവശ്യങ്ങൾക്കായി വക മാറ്റിയെന്നാണ് കേസ്. എഫ്.സി.ആർ.എ നിയമപ്രകാരമാണ് കേസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരമാണ് നടപടി. യു.പി.എ സർക്കാരിന്റെ കാലത്ത് അഡീ.സോളിസിറ്റർ ജനറലായിരുന്നു ഇന്ദിര ജയ് സിംഗ്.