1. കണ്ണൂര്‍ ആന്തൂരില്‍ ഓഡിറ്റോറിയത്തിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവം നിയമസഭയിലും. പ്രവാസിയുടെ ആത്മഹത്യ നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാജന്റെ ആത്മഹത്യ ഗൗരവമായി പരിശോധിക്കും. കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി. ലൈസന്‍സ് നല്‍കുന്നതിന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കാന്‍ ചീഫ് ടൗണ്‍ പ്ലാനറെ ചുമതലപ്പെടുത്തി എന്ന് മന്ത്രി എ.സി മൊയ്തീന്‍
2. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന്‍ നടപടി എടുക്കുമെന്നും മന്ത്രി. കെട്ടിട നമ്പര്‍ നല്‍കാത്തതിനാലാണ് ആത്മഹത്യയെന്ന് ആരോപിച്ച് സണ്ണി ജോസഫ് എം.എല്‍.എ ആണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. എല്‍.ഡി.എഫ് ഭരിക്കുന്ന ആന്തൂര്‍ നഗരസഭ രാഷ്ട്രീയ പ്രേരിതമായാണ് ലൈസന്‍സ് നല്‍കാത്തിരുന്നത് എന്ന് പ്രതിപക്ഷം ആരോപിച്ച്. അടിയന്ത്രപ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയസഭയില്‍ നിന്ന് ഇറങ്ങിപ്പോയി
3. അതിനിടെ, സംഭവത്തില്‍ ആന്തൂര്‍ നഗരസഭയ്ക്ക് എതിരെ സാജന്റെ ഭാര്യയും രംഗത്ത്. നഗരസഭ ചെയര്‍പേഴ്സണ്‍ വ്യക്തിവൈരാഗ്യം തീര്‍ത്തു എന്ന് സാജന്റെ ഭാര്യ. അനുകൂല നിലപാട് എടുക്കുമെന്ന് പി ജയരാജന്‍ പറഞ്ഞിരുന്നു. സി.പി.എമ്മിന് വേണ്ടി പ്രവര്‍ത്തിച്ചയാളെ പാര്‍ട്ടി തന്നെ ചതിച്ചെന്നും പ്രതികരണം. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങി സാജന്റെ സഹോദരങ്ങളും
4. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്ക്ക് എതിരായ ലൈംഗിക പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബിനോയ്ക്ക് എതിരെ യുവതി നേരത്തെ സി.പി.എമ്മിന് പരാതി നല്‍കിയിരുന്നു. രണ്ട് മാസം മുന്‍പാണ് കേന്ദ്ര നേതൃത്വത്തിന് യുവതി പരാതി നല്‍കിയത്. വ്യക്തിപരമായ വിഷയത്തില്‍ പാര്‍ട്ടി ഇടപെണ്ടേ കാര്യമില്ലെന്ന് അന്ന് കേന്ദ്രം തീരുമാനിച്ചിരുന്നു. പരാതിയെക്കുറിച്ച് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വവുമായി സംസാരിച്ചിരുന്നു.
5. പ്രശ്നത്തില്‍ തത്ക്കാലം നേതാക്കള്‍ ഇടപടേണ്ട എന്നും തീരുമാനിച്ചിരുന്നു. സി.പി.എമ്മിനെ കൂടി വെട്ടിലാക്കിയ ലൈംഗിക ആരോപണത്തിലാണ് പുതിയ വിവരങ്ങള്‍ പുറത്ത് വരുന്നത്. വിഷയത്തില്‍ പാര്‍ട്ടി ഇടപെടേണ്ട് കാര്യമില്ലെന്ന് ഇന്നലെ മുതിര്‍ന്ന നേതാക്കലായ ബൃന്ദാ കാരാട്ടും സീതാറാം യെച്ചൂരിയും പ്രതികരിച്ചിരുന്നു. പരാതിയില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. നിയമം നിയമത്തിന്റെ വഴിക്ക് പോകും. കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ കിട്ടുമെന്നതില്‍ സംശയമില്ലെന്നും മന്ത്രി.അതിനിടെ, യുവതി നല്‍കിയ പരാതിയില്‍ മുംബയ് പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു യുവതിയ്ക്ക് ഒപ്പം ബിനോയ് നില്‍ക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും പൊലീസ് പരിശോധിക്കും.
6. ബിനോയ്ക്ക് എതിരെ വാട്സാപ്പ് സന്ദേശങ്ങള്‍ ഉണ്ടെന്ന് യുവതി വെളിപ്പെടുത്തിയിട്ട് ഉള്ളതിനാല്‍ ഡിജിറ്റല്‍ തെളിവുകളും അന്വേഷണം സംഘം ശേഖരിക്കും. എന്നാല്‍ അന്വേഷണത്തിനായി ബിനോയിയെ വിളിച്ചു വരുത്തുന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം പൊലീസ് അറിയിച്ചിട്ടില്ല. തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി ഉടന്‍ നോട്ടീസ് നല്‍കിയേക്കും. അതേസമയം, കണ്ണൂരില്‍ ബിനോയ് നല്‍കിയ പരാതിയില്‍ നടപടി എടുക്കാന്‍ കഴിയാതെ പൊലീസ്. സംഭവം നടന്നത് മുംബൈയിലായതിനാല്‍ അവിടുത്തെ പരിശോധനകള്‍ കഴിഞ്ഞ ശേഷമേ കേസെടുക്കാനാകൂ എന്ന് പൊലീസ് നിലപാട്.
7. ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ബില്ല് കൊണ്ട് വരുന്നതാണ് ഉചിതമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വകാര്യ ബില്ലുകള്‍ക്ക് ഉണ്ടാകുന്ന അവസ്ഥ എന്താണെന്ന് നമുക്കറിയാം. ഈ ബില്ലിനും ഇതേ അവസ്ഥ തന്നെ ഉണ്ടാകുമെന്നും മന്ത്രി.
8. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയാണ് ലോക്സഭയില്‍ സ്വകാര്യ ബില്ലിന് നോട്ടീസ് നല്‍കിയത്. ബില്ല് വെള്ളിയാഴ്ച അവതരിപ്പിക്കാനാണ് അനുമതി കിട്ടിയത്. പതിനേഴാം ലോക്സഭയിലെ ആദ്യ സ്വകാര്യ ബില്ലാണിത്. ശബരിമല ശ്രീധര്‍മ്മക്ഷേത്ര ബില്‍ എന്ന പേരിലാണ് നോട്ടീസ് നല്‍കിയത്. ശബരിമലയില്‍ നിലവിലെ ആചാരങ്ങള്‍ തുടരണം എന്നാണ് ബില്ലില്‍ എന്‍ കെ പ്രേമചന്ദ്രന്‍ നിര്‍ദ്ദേശിക്കുന്നത്
9. സാധാരണ സ്വകാര്യ ബില്ലുകള്‍ സഭയില്‍ പാസാകാറില്ല. ആചാരങ്ങളുടെ സംരക്ഷണത്തിന് നിയമം ആലോചിക്കും എന്ന് ബി.ജെ.പി വാഗ്ദാനം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്രം ഈ സ്വകാര്യ ബില്ലിനോട് എന്ത് സമീപനം സ്വീകരിക്കും എന്നതാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്
10. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തില്‍ പുതിയ കണ്ടെത്തലുകള്‍. വിമനാത്താവളം വഴി വിഷ്ണുവും പ്രകാശ് തമ്പിയും ചേര്‍ന്ന് ഇരുന്നൂറ് കിലോയില്‍ ഏറെ സ്വര്‍ണം കടത്തിയതായി ഡി.ആര്‍.ഐ കണ്ടെത്തല്‍. വിഷ്ണു സോമ സുന്ദരം 150 കിലോയോളം സ്വര്‍ണവും പ്രകാശ് തമ്പി 60 കിലോയോളം സ്വര്‍ണവും കടത്തി. ഇവര്‍ പത്തില്‍ അധികം തവണ വിദേശ യാത്ര നടത്തിയിട്ടുണ്ട്. ഇതെല്ലാം സ്വര്‍ണക്കടത്തിനായിട്ടെന്ന് പ്രാഥ്മിക നിഗമനം. ബാലഭാസ്‌കറിന്റെ മരണ ശേഷവും ഇവര്‍ സ്വര്‍ണം കടത്തിയതായും ഡി.ആര്‍.ഐ
11. സ്വര്‍ണക്കടത്തിന് സഹായിച്ചിരുന്ന കസ്റ്റംസ് സൂപ്രണ്ടിനെ പ്രകാശ് തമ്പി പരിചയപ്പെട്ടത് ബാലഭാസ്‌കറിന്റെ പേര് പറഞ്ഞെന്നും മൊഴി ലഭിച്ചു. പ്രകാശ് തമ്പിയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസം കീഴടങ്ങിയ വിഷ്ണുവിനെ ചോദ്യം ചെയ്തതോടെ ആണ് നിര്‍ണായക വിവരങ്ങള്‍ പുറത്ത് വന്നത്. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും ട്രൂപ്പ് അംഗങ്ങളുമായിരുന്ന പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തിലെ മുഖ്യകണ്ണികളെന്ന് സ്ഥിരീകരിക്കുക ആണ് ഡി.ആര്‍.ഐ
12. അതേസമയം, ബാലഭാസ്‌കര്‍ ജീവിച്ചിരുന്ന സമയത്ത് സ്വര്‍ണം കടത്തിയതിന് തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് സൂചന. കാരിയര്‍ എന്നതിനപ്പുറം അഡ്വ. ബിജുവിനൊപ്പം സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്നയാളാണ് വിഷ്ണു. ദുബായില്‍ എത്തുന്ന കാരിയര്‍മാര്‍ക്ക് സ്വര്‍ണം എത്തിച്ച് നല്‍കുന്നതും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതും വിഷ്ണുവിന്റെ ജോലിക്കാരെന്നും ഡി.ആര്‍.ഐ