തിരുവനന്തപുരം: ശബരിമല വിഷയത്തിൽ എൻ.കെ പ്രേമചന്ദ്രൻ എം.പി കൊണ്ടുവന്ന സ്വകാര്യ ബില്ലിന് പിന്തുണയുമായി ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. എൻ.കെ പ്രേമചന്ദ്രന്റെ ബില്ല് ശബരിമല വിഷയത്തിൽ ബി.ജെ.പിയുടെ നിലപാട് തന്നെയാണെന്ന് അദ്ദേഹം ഒരു പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.
ഈ ബില്ലിലെ താൽപര്യം ശബരിമലയക്ക് വിരുദ്ധമല്ലെന്നും ഇതിൽ രാഷ്ട്രീയം കാണേണ്ടെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ശബരിമല ശ്രീധർമശാസ്താ ടെമ്പിൾ(സ്‌പെഷൽ പ്രൊവിഷൻ) ബിൽ 2019 എന്നാണ് പ്രേമചന്ദ്രന്റെ ബില്ലിന്റെ പേര്. 2018 സെപ്റ്റംബർ ഒന്നിന് മുമ്പുള്ള സ്ഥിതി ശബരിമലയിൽ തുടരണമെന്നാണ് ബില്ലിലെ ഉള്ളടക്കം