കുമാരനാശാനും ഡോ. പല്പുവും ബാംഗ്ലൂരിലെ വിശേഷങ്ങളും അനുഭവങ്ങളും ഗുരുവുമായി പങ്കിടുന്നു. ചിന്തയിലും വീക്ഷണത്തിലും കുമാരനാശാനുണ്ടായ മാറ്റം ഗുരു ശ്രദ്ധിക്കുന്നു. ഗുരു മനസിൽ കണ്ടതും അതായിരുന്നു. കുമാരനെ കവിതയുടെ ഉന്നതിയിലെത്തിക്കുക. ഒരു ക്ഷേത്രത്തിൽ കഥകളി നടക്കുന്നു. അവിടെ ചില കുടുംബക്കാർക്ക് മാത്രമേ പ്രത്യേക സ്ഥലത്ത് ഇരിക്കാവൂ. അത് ലംഘിച്ച സ്ത്രീയെ ഇറക്കിവിടുന്നു. നാട്ടുകാർ നോക്കിനിൽക്കെയാണ് സംഭവം. സ്വാഭാവികമായും ഇറക്കി വിടപ്പെട്ട സ്ത്രീക്ക് നാണക്കേട്. അത് വാശിയായി മാറുന്നു.