kaumudy-news-headlines

1. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്ക്ക് എതിരായ ലൈംഗിക ആരോപണത്തില്‍ നടപടി ആരംഭിച്ച് മുംബയ് പൊലീസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനോയ് കോടിയേരിയോട് മുംബയ് പൊലീസ് ആവശ്യപ്പെട്ടതായി സൂചന. മൂന്ന് ദിവസത്തിനം ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയതായി സൂചന. മുംബയ് ഓഷിവാര പൊലീസ് ബിനോയിയെ ഫോണില്‍ ബന്ധപ്പെട്ടു


2. കേസില്‍ ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചന. നടപടി, യുവതി നല്‍കിയ പരാതിയില്‍ മുംബയ് പൊലീസ് തെളിവെടുപ്പ് ആരംഭിച്ചതിന് പിന്നാലെ. യുവതിയ്ക്ക് ഒപ്പം ബിനോയ് നില്‍ക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും പൊലീസ് പരിശോധിക്കും. ബിനോയ്ക്ക് എതിരെ വാട്സാപ്പ് സന്ദേശങ്ങള്‍ ഉണ്ടെന്ന് യുവതി വെളിപ്പെടുത്തിയിട്ട് ഉള്ളതിനാല്‍ ഡിജിറ്റല്‍ തെളിവുകളും അന്വേഷണം സംഘം ശേഖരിക്കും.
3. ബിനോയ്ക്ക് എതിരെ യുവതി നേരത്തെ സി.പി.എമ്മിന് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയ വിശദാംശങ്ങള്‍ പുറത്ത് വന്നിരുന്നു. രണ്ട് മാസം മുന്‍പാണ് കേന്ദ്ര നേതൃത്വത്തിന് യുവതി പരാതി നല്‍കിയത്. വ്യക്തിപരമായ വിഷയത്തില്‍ പാര്‍ട്ടി ഇടപെണ്ടേ കാര്യമില്ലെന്ന് അന്ന് കേന്ദ്രം തീരുമാനിച്ചിരുന്നു. പരാതിയെക്കുറിച്ച് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വവുമായി സംസാരിച്ചിരുന്നു. പ്രശ്നത്തില്‍ തത്ക്കാലം നേതാക്കള്‍ ഇടപടേണ്ട എന്നും കേന്ദ്രം നേതൃത്വം തീരുമാനിച്ചിരുന്നു.
4. കാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമോതെറാപ്പി നല്‍കിയ സംഭവത്തില്‍ പരാതിക്കാരിയുടെ മൊഴി എടുക്കാതെ സര്‍ക്കാര്‍ നിയോഗിച്ച ഡോക്ടര്‍മാരുടെ സംഘം. തന്റെ മൊഴി എടുക്കാതെ കുറ്റക്കാരായ ഡോക്ടര്‍മാരെ രക്ഷിക്കാനുള്ള നീക്കമാണോ നടക്കുന്നത് എന്ന് സംശയിക്കുന്നതായി കീമോയ്ക്ക് വിധേയായ രജനി. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇന്നലെയാണ് സര്‍ക്കാര്‍ നിയോഗിച്ച ഡോക്ടര്‍മാരുടെ സംഘം തെളിവെടുപ്പിനായി എത്തിയത്.
5. സ്വകാര്യ ലാബിലെ തെറ്റായ പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കീമോതെറാപ്പി മാറി നല്‍കിയ സംഭവത്തില്‍ പരാതിക്കാരി ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. വിശ്വനാഥന്‍, ഡോ. കൃഷ്ണ, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ. അജയകുമാര്‍ എന്നിവരെ സര്‍ക്കാര്‍ നിയോഗിച്ചത്. ഇന്നലെ കോട്ടയത്ത് എത്തണമെന്ന് തനിക്ക് ഫോണ്‍ വഴി അറിയിപ്പ് കിട്ടിയെന്ന് രജനി പറയുന്നു.
6. കീമോയ്ക്ക് ശേഷമുള്ള ശാരീരിക പ്രശ്നങ്ങള്‍ കാരണം കോട്ടയത്ത് എത്താന്‍ കഴിയില്ലെന്ന് രജനി അറിയിച്ചു. എന്നിട്ടും തെളിവെടുപ്പുമായി അന്വേഷണ സംഘം മുന്നോട്ട് പോവുകയായിരുന്നു. ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തിയ സംഘം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ അറിഞ്ഞശേഷം ആരോഗ്യമന്ത്രിയെ സമീപിക്കുമെന്നും രജനി.
7. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്ക് എതിരെ കേസ് എടുത്ത് സി.ബി.ഐ. വിദേശ ഫണ്ട് വകമാറ്റി ചിവഴിച്ചെന്ന പേരിലാണ് ആനന്ദ് ഗ്രോവര്‍, ഇന്ദിര ജയ് സിംഗ് എന്നിവര്‍ക്ക് എതിരെ കേസ് എടുത്തത്. ലോയേഴ്സ് കളക്ടീവ് എന്ന സന്നദ്ധ സംഘടനയ്ക്ക് എതിരെ ആണ് കേസ്. സംഘടനയുടെ ഭാരവാഹികളാണ് ആനന്ദ ഗ്രോവറും ഇന്ദിര ജയ് സിംഗും
8. നടപടി, ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്. യു.പി.എ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയിരുന്നു ഇന്ദിര ജയ്സിങ്. 2006- 2015 കാലഘടത്തില്‍ സംഘടനയ്ക്ക് ലഭിച്ച 32.29 കോടി വകമാറ്റിയെന്നാണ് കണ്ടെത്തല്‍