priyanka-chopra

ബോളിവുഡ് നടിമാർ എന്നും പുത്തൻ ട്രെൻഡുകൾക്ക് പിറകേയാണ്. മിനി സ്കർട്ടും, മൈക്രോ സ്കർട്ടും എല്ലാം കഴിഞ്ഞ് ബിക്കിനിയിലെത്തി നിൽക്കുകയാണ് ബോളിവുഡ് സുന്ദരിമാർ. നടന്മാരും ഒട്ടും പിറകിലല്ല. രൺബീർ കപൂർ 'പാവാട'യിട്ട് നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ട് അധികനാളായിട്ടില്ല. ഇങ്ങനെ പലതരം വേഷങ്ങൾ പരീക്ഷിക്കുന്ന ഇവരുടെ രീതി എത്രതന്നെ വിചിത്രമായാലും ആരാധകരും അങ്ങനെ തന്നെ ഏറ്റെടുക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ സംഭവം തിരിച്ചടിച്ചിരിക്കുകയാണ്. പ്രിയങ്ക ചോപ്രയുടെ പുതിയ കാക്കി നിക്കറാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ 'ട്രെൻഡി'ങ്. എന്നാൽ, ഇതിനുള്ള കാരണം രസകരമാണ്.

Priyanka Chopra after RSS meeting pic.twitter.com/KRpEMDiAlR

— Jai Sharma (@indiajsharma) June 18, 2019


പ്രിയങ്കയുടെ നിക്കറിനെ ആർ.എസ്.എസ് സംഘടനയുടെ ഔദ്യോഗിക വേഷവുമായി ഉപമിക്കുകയാണ് സോഷ്യൽ മീഡിയ. 'പ്രിയങ്കയെന്താ ആർ.എസ്.എസിൽ ചേർന്നോ?', 'ആർ.എസ്.എസിന്റെ അന്താരാഷ്ട്ര അംബാസഡർ', 'ആർ.എസ്.എസ് യോഗത്തിന് ശേഷം ഇറങ്ങിവരുന്ന പ്രിയങ്ക' എന്നിങ്ങനെയാണ് ട്വിറ്ററിൽ ഷെയറുകൾ കുന്നുകൂടുന്നത്. തന്റെ ഭർത്താവായ നിക്ക് ജോനാസിനൊപ്പം കാക്കി നീക്കറുമിട്ട് അപ്പാർട്മെന്റിന് പുറത്തിറങ്ങിയ പ്രിയങ്കയുടെ ചിത്രങ്ങൾ ഏതാനും ഹോളിവുഡ് പാപ്പരാസികളാണ് പകർത്തിയത്.

Priyanka Chopra is elected as #RSS International Brand ambassador... pic.twitter.com/HQsw8zYQs6

— Rishabh Pandey (@jai__kishen) June 18, 2019


എന്നാൽ പ്രിയങ്കയെ കളിയാക്കുന്നവരെ വിമർശിച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്. തന്റെ കാൽമുട്ടിനേറ്റ പരിക്ക് കാരണമാണ് പ്രിയങ്ക നിക്കർ ധരിച്ചിരിക്കുന്നതെന്നാണ് ചിലർ പറയുന്നത്. പ്രിയങ്കയുടെ കാൽമുട്ടിൽ 'ബ്രേസസും' കാണാം. ഇതാണ് ഇവർ ഇങ്ങനെ ഒരു നിഗമനത്തിൽ ഏതാൻ കാരണം. മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഒരു കൂടിക്കാഴ്ചയിൽ മിനി സ്കർട്ട് ഫ്രോക്ക് ധരിച്ച് കാലിന്മേൽ കാൽ കയറ്റിവച്ചിരുന്ന പ്രിയങ്ക ചോപ്ര ഏറെ വിമർശനം ഏറ്റുവാങ്ങിയിരുന്നു.