മുഖത്തെ ഭംഗി വർദ്ധിപ്പിക്കാൻ ബ്യൂട്ടിപാർലറുകൾ കയറിയിറങ്ങിയും, സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിച്ചുമൊക്കെ ഒരുപാട് സമയവും പണവുമൊക്കെ കളയുന്നവരാണ് നമ്മൾ. കഴുത്ത് കറുത്തിരുന്നിട്ട് മുഖ മാത്രം വെളുപ്പിച്ചിട്ട് വല്ല കാര്യവുമുണ്ടോ? അതൊരു അഭംഗി തന്നെയാണെന്ന് പറയേണ്ട കാര്യമില്ലല്ലോ. കഴുത്തിലെ കറുപ്പ് മിക്കവർക്കുമുള്ള പ്രശ്‌നമാണ്.
ഇതുമൂലം ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ പോലും ഉപയോഗിക്കാൻ പറ്റിയെന്ന് വരില്ല. കഴുത്ത് പുറത്ത് കാണാത്ത രീതിയിലുള്ള വസ്ത്രങ്ങളിൽ അഭയം തേടുകയാണ് മിക്കവരും ചെയ്യുന്നത്. ഈ പ്രശ്‌നം പരിഹരിക്കാൻ പല മരുന്നുകളും മാർക്കറ്റിൽ നിന്ന് വാങ്ങി ഉപയോഗിച്ചും കാണും. പോക്കറ്റ് കാലിയായതല്ലാതെ മിക്കവർക്കും ഫലം കിട്ടിക്കാണില്ല. കഴുത്തിലെ കറുപ്പ് പോക്കറ്റ് കാലിയാകാതെ മാറ്റാം. ഇതാ ചില വീട്ടു വൈദ്യങ്ങൾ...
തൈര്
രണ്ട് സ്പൂൺ തൈരിൽ കുറച്ച് റോസ് വാട്ടർ ചേർത്ത് കഴുത്തിൽ പുരട്ടുക. ഉണങ്ങിയ ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.ഇത് ദിവസവും ചെയ്യുക.
ഓട്‌സ്
അരച്ച് പേസ്റ്റാക്കി കഴുത്തിൽ തേച്ച് പിടിപ്പിക്കുക. മൂന്ന് ദിവസം ഇത് തുടർന്നാൽ പ്രകടമായ മാറ്റം ഉണ്ടാകും.
കുക്കുമ്പർ
കുക്കുമ്പർ നിരേടുത്ത് പത്ത് മിനിട്ട് കഴുത്തിൽ മസാജ് ചെയ്യുക. ശേഷം കഴുകിക്കളയുക. കുറച്ച് നാൾ ഇത് തുടർന്നാൽ കഴുത്തിലെ കറുപ്പിൽ നിന്ന് ഒരു പരിധിവരെ രക്ഷനേടാം.
കറ്റാർവാഴ
കറ്റാർവാഴ ജെൽ രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് കഴുത്തിന് ചുറ്റും പുരട്ടുക. രാവിലെ ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയുക.
ചെറുനാരങ്ങ
ചെറുനാരങ്ങ നീര് പഞ്ഞിയിൽ മുക്കി കഴുത്തിൽ പുരട്ടുക. 10 മിനിറ്റിന് ശേഷം കഴുകിക്കളയാം.
ഓറഞ്ചിന്റെ തൊലി
ഓറഞ്ച് തൊലി വെയിലത്തിട്ട് ഉണക്കുക. ശേഷം പൊടിച്ചെടുക്കുക. കുറച്ച് പൊടിയെടുത്ത് വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി കഴുത്തിൽ പുരട്ടുക. 30 മിനിറ്റിന് ശേഷം കഴുകിക്കളയുക.