1. ലൈംഗിക ആരോപണ പരാതിയില്‍ ബിനോയ് കോടിയേരിയ്ക്ക് കുരുക്ക് മുറുകുന്നു. മുംബയില്‍ നിന്നുള്ള പൊലീസ് സംഘം കണ്ണൂരില്‍ എത്തി. കണ്ണൂര്‍ എസ്.പിയുമായി മുംബയ് പൊലീസ് സംഘം കൂടിക്കാഴ്ച നടത്തി. ഓഷിവാര സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണ് കണ്ണൂരില്‍ എത്തിയത്. ബിനോയുടെ കണ്ണൂരിലെ വിലാസമാണ് പരാതിക്കാരി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം എത്തിയത്
2. ബിനോയ്ക്ക് എതിരായ പീഡനക്കേസിലെ എഫ്.ഐ.ആര്‍ മുംബയ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പരാതിക്കാരിയുടെ മൊഴി എടുത്തതിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെ ഉള്ള നടപടികളിലേക്ക് പൊലീസ് കടക്കാനും സാധ്യത. യുവതിയുടെ പരാതിയുടെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനോയ് കോടിയേരിയോട് മുംബയ് പൊലീസ് ആവശപ്പെതായി സൂചനയുണ്ട്. മൂന്ന് ദിവസത്തിനകം ഹാജരാകാന്‍ ആണ് നിര്‍ദ്ദേശം നല്‍കിയത്. കേസില്‍ ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമത്തിന് ശ്രമിക്കുന്നതായും സൂചന.
3. യുവതിയ്ക്ക് ഒപ്പം ബിനോയ് നില്‍ക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും പൊലീസ് പരിശോധിക്കും. ബിനോയ്ക്ക് എതിരെ വാട്സാപ്പ് സന്ദേശങ്ങള്‍ ഉണ്ടെന്ന് യുവതി വെളിപ്പെടുത്തിയിട്ട് ഉള്ളതിനാല്‍ ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘം ശേഖരിക്കും. ബിനോയ്ക്ക് എതിരെ യുവതി നേരത്തെ സി.പി.എം കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരുന്നതായി വിശദാംശങ്ങള്‍ പുറത്ത് വന്നിരുന്നു. രണ്ട് മാസം മുന്‍പാണ് കേന്ദ്ര നേതൃത്വത്തിന് യുവതി പരാതി നല്‍കിയത്. പരാതിയെക്കുറിച്ച് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വവുമായി സംസാരിച്ചിരുന്നു. പ്രശ്നത്തില്‍ തത്ക്കാലം നേതാക്കള്‍ ഇടപെടേണ്ട എന്നും കേന്ദ്രം നേതൃത്വം തീരുമാനിച്ചിരുന്നു
4.കണ്‍വന്‍ഷന്‍ സെന്ററിന് നഗരസഭ ഉടമസ്ഥാവകാശ രേഖ നല്‍കുന്നത് വൈകിച്ചതില്‍ മനം നൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി വിഷയത്തില്‍ അടിയന്തിരമായി ഇടപെടണം. സംഭവത്തില്‍ അന്വേഷണം നടത്തി ഒരാഴ്ചക്കകം കമ്മീഷനില്‍ റിപ്പോര്‍ട്ട് നല്‍കണം.
ഉടമസ്ഥാവകാശ രേഖ നല്‍കുന്നതില്‍ കാലതാമസമുണ്ടായതിനെ കുറിച്ച് തദ്ദേശ സ്വയംഭരണ സെക്രട്ടറി അന്വേഷിക്കണം. കേസ് കണ്ണൂര്‍ സിറ്റിംഗില്‍ പരിഗണിക്കും.
5. കണ്ണൂര്‍ ആന്തൂരില്‍ ഓഡിറ്റോറിയത്തിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവം നിയമസഭയിലും. പ്രവാസിയുടെ ആത്മഹത്യ നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാജന്റെ ആത്മഹത്യ ഗൗരവമായി പരിശോധിക്കും. കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി. ലൈസന്‍സ് നല്‍കുന്നതിന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കാന്‍ ചീഫ് ടൗണ്‍ പ്ലാനറെ ചുമതലപ്പെടുത്തി എന്ന് മന്ത്രി എ.സി മൊയ്തീന്‍
6. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി എടുക്കുമെന്നും മന്ത്രി. കെട്ടിട നമ്പര്‍ നല്‍കാത്തതിനാലാണ് ആത്മഹത്യയെന്ന് ആരോപിച്ച് പ്രതിപക്ഷം നിയസഭയില്‍ നിന്ന് ഇറങ്ങിപ്പോയി അതിനിടെ, സംഭവത്തില്‍ ആന്തൂര്‍ നഗരസഭയ്ക്ക് എതിരെ സാജന്റെ ഭാര്യയും രംഗത്ത്. നഗരസഭ ചെയര്‍പേഴ്സണ്‍ വ്യക്തിവൈരാഗ്യം തീര്‍ത്തു എന്ന് സാജന്റെ ഭാര്യ. അനുകൂല നിലപാട് എടുക്കുമെന്ന് പി ജയരാജന്‍ പറഞ്ഞിരുന്നു. സി.പി.എമ്മിന് വേണ്ടി പ്രവര്‍ത്തിച്ചയാളെ പാര്‍ട്ടി തന്നെ ചതിച്ചെന്നും പ്രതികരണം. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങി സാജന്റെ സഹോദരങ്ങളും
7. ലളിത കലാ അക്കാദമി സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമെന്ന് എന്ന് മന്ത്രി എ.കെ ബാലന്‍. സ്വതന്ത്രമാണ് എന്ന ധാരണ അക്കാദമിക്ക് ഇല്ലെങ്കിലും മറ്റ് പലര്‍ക്കും ഉണ്ട്. ലളിത കലാ അക്കാദമി അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിയമ പ്രകാരം. ആവിഷ്‌ക്കാര സ്വാതന്ത്രത്തിന് സര്‍ക്കാര്‍ എതിരല്ല. സര്‍ക്കാരിന് ഒരു തരത്തിലുമുള്ള അസഹിഹിഷ്ണതയും ഇല്ല എന്നും വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി എ.കെ ബാലന്‍. പ്രതികരണം അവാര്‍ഡ് പുനപരിശോധിക്കണം എന്ന ആവശ്യം അക്കാദമി തള്ളിയതിന് പിന്നാലെ.
8. സംസ്ഥാനത്ത് മെഡിക്കല്‍ പി.ജെ വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്‍മാരും നാളെ മുതല്‍ തുടങ്ങാനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റി. ആരോഗ്യ മന്ത്രി കെ.കെ ശൈലജയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഡോക്ടര്‍മാര്‍ക്ക് സ്റ്റൈപ്പന്റ് വര്‍ധന സര്‍ക്കാര്‍ ഉറപ്പ് നല്‍കി. വാഗ്ദാനം നടപ്പാക്കിയില്ലെങ്കില്‍ ജൂലായ് എട്ട് മുതല്‍ അനിശ്ചിതകാല സമരം തുടങ്ങും
9. വയലനിസ്റ്റ് ബാലഭാസ്‌കര്‍ അപകടത്തില്‍ മരിച്ച സ്ഥലം അന്വേഷണ സംഘം വീണ്ടും പരിശോധിച്ചു. അപകട സമയത്ത് ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നോ എന്ന സംശയത്തെ തുടര്‍ന്നാണ് വീണ്ടും പരിശോധിച്ചത്. അപകടം നടന്ന സ്ഥലത്ത് അന്വേഷണ സംഘം അപകടം പുനരാവിഷ്‌കരിച്ചു. അപകട സ്ഥലത്ത് ഇന്നോവ വാഹനമോടിച്ചായിരുന്നു ക്രൈം ബ്രാഞ്ചിന്റെ പരിശോധന.
10. നിയമസഭയില്‍ ഗതാഗതമന്ത്രിക്ക് എതിരെ ആഞ്ഞടിച്ച് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ. കെ.എസ്.ആര്‍.ടി.സി ഡിപ്പോകളുടെ കാര്യത്തില്‍ നിഷേധാത്മക സമീപനം സ്വീകരിക്കുന്നു എന്ന് ആരോപിച്ചായിരുന്നു മന്ത്രി എ.കെ ശശീന്ദ്രന് എതിരായ ഗണേഷ് കുമാറിന്റെ വിമര്‍ശനം. സ്റ്റേറ്റ് കാറും എസ്‌കോര്‍ട്ടും മാത്രമല്ല മന്ത്രി പണിയെന്നും പൊതുജന മധ്യത്തില്‍ എം.എല്‍.എമാരെ അപമാനിക്കുന്ന സമീപനം സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു
11. കൊടും ചൂടില്‍ വലഞ്ഞ് ബീഹാര്‍. ഉഷ്ണ തരംഗത്തില്‍ ബീഹാറില്‍ മരിച്ചവരുടെ എണ്ണം 184 ആയി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് ഗഗയില്‍ ആണ്. 35 പേരാണ് ഇവിടെ കനത്ത ചൂടില്‍ മരിച്ചത്. ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബീഹാറില്‍ കഴിഞ്ഞ നാല് ദിവസമായി 41 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്.
12. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇലക്രേ്ടാണിക് വോട്ടിംഗ് മെഷീനുകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചിരുന്നെങ്കില്‍ പങ്കെടുക്കുമായിരുന്നു എന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ബാലറ്റ് പേപ്പറിന് പകരം വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത് ജനാധിപത്യത്തിനും ഭരണഘടനക്കും എതിരായ ഭീഷണിയാണ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയത്തില്ല യോഗം വിളിക്കേണ്ടിയിരുന്നത് എന്നും മായാവതി.
13. നിപ ലക്ഷണങ്ങളുമായി തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയില്‍ നിന്നുള്ള ആളെ പുതുച്ചേരി ജിപ്‌മെര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ രക്തസാംപിള്‍ പൂനെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു. ഇയാള്‍ മലപ്പുറത്തെ തിരൂരില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു എന്ന് വിവരം.
|