mg-university-info
mg university info

പി.ജി. എസ്.സി./എസ്.ടി. അലോട്ട്മെന്റ്

ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പട്ടിക ജാതി/പട്ടിക വർഗ വിഭാഗങ്ങൾക്കായുള്ള സ്‌പെഷ്യൽ അലോട്ട്മെന്റ് നടത്തും. ഇതിനായി ഇന്നുകൂടി പുതുതായി ഓപ്ഷൻ നൽകാം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിച്ചവർക്കുമടക്കം എല്ലാ എസ്.സി /എസ്.ടി അപേക്ഷകർക്കുമായാണ് സ്‌പെഷൽ അലോട്ട്‌മെന്റ്.

ബിരുദം: മൂന്നാം അലോട്ട്‌മെന്റ്

കോളേജുകളിൽ ഏകജാലകം വഴി ബിരുദ പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനായി ഫീസടച്ച് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ടും യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങളുമായി 22ന് വൈകിട്ട് നാലിനകം അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടണം.

ബിരുദ പ്രവേശനം: സപ്ലിമെന്ററി അലോട്ട്‌മെന്റ്

ബിരുദ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിന് ജൂലായ് അഞ്ചുമുതൽ ഏഴു വരെ പുതുതായി ഓപ്ഷൻ നൽകാം. ജൂലായ് ഏഴിന് വൈകിട്ട് അഞ്ചുവരെ ഓപ്ഷൻ നൽകാം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം ലഭിച്ചവർ ഉൾപ്പെടെയുള്ളവർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തും.

ബി.എഡ് പ്രവേശനം 26ന്

ട്രെയിനിംഗ് കോളേജുകളിലെ ദ്വിവത്സര ബി.എഡ് പ്രോഗ്രാമുകളിലെ ഇന്റർവ്യൂ/പ്രവേശനം 26ന് നടത്താൻ പുതുക്കി നിശ്ചയിച്ചു. റാങ്ക് ലിസ്റ്റ് 22ന് പ്രസിദ്ധീകരിക്കും.

സിവിൽ സർവീസ് പരിശീലനം

സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ വർഷത്തെ പ്രിലിംസ് കം മെയിൻസ് ബാച്ചിലേക്കുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി 23ന് നടത്താനിരുന്ന പ്രവേശന പരീക്ഷ 30ലേക്ക് മാറ്റി.

പ്രാക്ടിക്കൽ ഇന്ന്

നാലാം സെമസ്റ്റർ ബി.എഫ്.ടി./ബി.എസ്‌സി. അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈൻ, സി.ബി.സി.എസ്.എസ്. (2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്) മാർച്ച് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ ഇന്ന് ആരംഭിക്കും.

പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് (സി.ബി.സി.എസ്.എസ്. 2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 21ന് ആലുവ യു.സി. കോളേജിലും 25ന് ഇടപ്പള്ളി സ്റ്റാസിലും നടക്കും.

എം.എസ്‌സി ഇലക്‌ട്രോണിക്‌സ് (സി.എസ്.എസ്.റഗുലർ/റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ/പ്രൊജക്ട്/വൈവാവോസി 24, 25, 26 തീയതികളിൽ അതത് കോളേജുകളിൽ നടക്കും.

നാലാം സെമസ്റ്റർ ബി.എസ്‌സി ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടർ മെയിന്റനൻസ് ആൻഡ് ഇലക്‌ട്രോണിക്‌സ് (20132016 അഡ്മിഷൻ റീഅപ്പിയറൻസ്‌സി.ബി.സി.എസ്.എസ്.) പരീക്ഷയുടെ പിറവം ബി.പി.സി. കോളേജ്, മാറമ്പിള്ളി എം.ഇ.എസ്. കോളേജ് എന്നിവിടങ്ങളിലെ പ്രോഗ്രാമിംഗ് ഇൻ സി. ലാബ് മാറമ്പിള്ളി എം.ഇ.എസ്. കോളേജിലും, പുതുപ്പള്ളി സി.എ.എസ്, കടുത്തുരുത്തി സി.എ.എസ്. എന്നിവിടങ്ങളിലെ പ്രോഗ്രാമിംഗ് ഇൻ സി ലാബ് പുതുപ്പള്ളി സി.എ. എസിലും 24ന് നടക്കും. പിറവം ബി.പി.സി. കോളേജ്, പെരുമ്പാവൂർ ജയ് ഭാരത് കോളേജ്, മാറമ്പിള്ളി എം.ഇ.എസ്. കോളേജ്, രാജകുമാരി എൻ.എസ്.എസ്. കോളേജ്, പുത്തൻവേലിക്കര പ്രസന്റേഷൻ കോളേജ്, ആലുവ യു.സി. കോളേജ്, ഇടപ്പള്ളി സീപാസ് എന്നീ കോളേജുകളിലെ മൈക്രോപ്രോസസർ ലാബ് പെരുമ്പാവൂർ ജയ് ഭാരത് കോളേജിലും കടുത്തുരുത്തി സി.എ.എസ്., പുതുപ്പള്ളി സി.എ.എസ്., മല്ലപ്പള്ളി സി.എ.എസ്., കോന്നി എം.എം.എൻ.എസ്. എന്നീ കോളേജുകളിലെ മൈക്രോപ്രോസസർ ലാബ് പുതുപ്പള്ളി സി.എ.എസിലും 25ന് നടക്കും.

അഞ്ചാം സെമസ്റ്റർ ബി.എഫ്.ടി (2013, 2014, 2015, 2016 അഡ്മിഷൻ) സി.ബി.സി.എസ്.എസ്. യു.ജി പരീക്ഷയുടെ പ്രാക്ടിക്കൽ 25ന് ചങ്ങനാശേരി അസംപ്ഷൻ കോളേജിൽ നടക്കും.

സംവരണ സീറ്റൊഴിവ്

സ്‌കൂൾ ഒഫ് കെമിക്കൽ സയൻസസിൽ എം.എസ്‌സി രസതന്ത്ര പ്രോഗ്രാമിൽ പട്ടികവർഗ വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. യോഗ്യരായവർ അസൽ രേഖകളുമായി 24ന് രാവിലെ 10ന് പഠനവകുപ്പിൽ എത്തണം. ഫോൺ: 04812731036.