psc
പി.എസ്.സി

അർഹതാനിർണയ പരീക്ഷ
കാറ്റഗറി നമ്പർ 76/2018 പ്രകാരം കേരള ടോഡി വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡിൽ ലോവർ ഡിവിഷൻ ക്ലാർക്ക്, കാറ്റഗറി നമ്പർ 77/2018 പ്രകാരം കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ ലോവർ ഡിവിഷൻ ക്ലാർക്ക്, കാറ്റഗറി നമ്പർ 78/2018 പ്രകാരം കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലാബ് അസിസ്റ്റന്റ് തസ്തികകളിലേക്ക് ജൂലായ് 13 ന് രാവിലെ 8.30 ന് ഓൺലൈൻ രീതിയിൽ പി.എസ്.സി യുടെ ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങളിൽ അർഹതാനിർണയ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് 29 മുതൽ ഡൗൺലോഡ് ചെയ്യാം.


അഭിമുഖം
കാറ്റഗറി നമ്പർ 335/2018 പ്രകാരം ആരോഗ്യ വകുപ്പിൽ ഡെന്റൽ മെക്കാനിക് ഗ്രേഡ് 2 (രണ്ടാം എൻ.സി.എ.-ധീവര) തസ്തികയിലേക്ക് ജൂലായ് 4 ന് രാവിലെ 11.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.


ഒ.എം.ആർ പരീക്ഷ
കാറ്റഗറി നമ്പർ 27/2018 പ്രകാരം മുനിസിപ്പൽ കോമൺ സർവീസിൽ ഫർണസ് ഓപ്പറേറ്റർ, കാറ്റഗറി നമ്പർ 283/2018 പ്രകാരം ആരോഗ്യ വകുപ്പിൽ ഇലക്ട്രീഷ്യൻ, കാറ്റഗറി നമ്പർ 284/2018 പ്രകാരം പൊതുമാരാമത്ത് വകുപ്പിൽ ലൈൻമാൻ തസ്തികകളിലേക്ക് 25 നും കാറ്റഗറി നമ്പർ 84/2018 പ്രകാരം വാട്ടർ അതോറിട്ടിയിൽ ലോവർ ഡിവിഷൻ ക്ലാർക്ക്, കാറ്റഗറി നമ്പർ 257/2018 പ്രകാരം കോ ഓപ്പറേറ്റീവ് മിൽക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ സ്റ്റെനോഗ്രാഫർ ഗ്രേഡ് 2/സ്റ്റെനോ-ടൈപ്പിസ്റ്റ് ഗ്രേഡ് 2 (പാർട്ട്-1 ജനറൽ കാറ്റഗറി) തസ്തികകളിലേക്ക് ജൂലായ് 3 നും രാവിലെ 7.30 മണിക്ക് ഒ.എം.ആർ. പരീക്ഷ നടത്തും.