kerala-university
kerala university

ടൈംടേബിൾ

ആറാം സെമസ്റ്റർ ബി.ടെക് ഡിഗ്രി (2008 സ്‌കീം) സപ്ലിമെന്ററി, പാർട്ട് ടൈം, 2007 അഡ്മിഷൻ വരെയുളള മേഴ്സിചാൻസ് പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.


മൂല്യനിർണയ ക്യാമ്പ്

2019 ൽ നടന്ന വിവിധ എൽ എൽ.ബി പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന എല്ലാ ലാ കോളേജുകളിലെയും റഗുലർ ക്ലാസുകൾ റദ്ദ് ചെയ്തുകൊണ്ട് 20 മുതൽ 28 വരെ സർവകലാശാലയിലെ അമിനിറ്റി സെന്റർ കെട്ടിടത്തിലെ മൂല്യനിർണയ കേന്ദ്രത്തിൽ ആരംഭിക്കും. 24, 26 തീയതികളിൽ നടക്കുന്ന രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി പരീക്ഷകൾക്കു മാറ്റമില്ല.

ഓൺലൈൻ രജിസ്‌ട്രേഷൻ

ജൂലായ് 26 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.എ/എം.എസ് സി/എം.കോം/എം.എസ്.ഡബ്ല്യൂ/എം.എ.എച്ച്.ആർ.എം/എം.പി.എ/എം.എം.സി.ജെ പരീക്ഷകളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.

യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജി​നി​യറിംഗ്, കാര്യവട്ടം ആറാം സെമസ്റ്റർ ബി.ടെക് ഡിഗ്രി (റെഗുലർ - 2016 അഡ്മിഷൻ) പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ 20 മുതൽ ആരംഭിക്കും. പിഴ കൂടാതെ ജൂലായ് 1 വരെയും 50 രൂപ പിഴയോടെ 4 വരെയും 125 രൂപ പിഴയോടെ ജൂലായ് 8 വരെയും അപേക്ഷിക്കാം.


കോളേജ് മാറ്റത്തിന് അപേക്ഷിക്കാം

സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ അഞ്ചാം സെമസ്റ്റർ ബിരുദ വിദ്യാർത്ഥികൾക്ക് (സി.ബി.സി.എസ്.എസ്) കോളേജ് മാറ്റത്തിനായി അപേക്ഷിക്കാം. വിദ്യാർത്ഥികൾ നാലാം സെമസ്റ്റർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കണം. കോളേജ് മാറ്റം ഗവൺമെന്റ്/എയ്ഡഡ് കോളേജുകൾ തമ്മിലും, സ്വാശ്രയ കോളേജുകൾ തമ്മിലും അനുവദിക്കും.

പൂരിപ്പിച്ച അപേക്ഷയോടെപ്പം +2 അല്ലെങ്കിൽ തത്തുല്യ പരീക്ഷകളുടെ മാർക്ക് ലിസ്റ്റ് സഹിതം പഠിക്കുന്ന കോളേജിലെ പ്രിൻസിപ്പലി​ന്റെ ശുപാർശയോടെ 1050 രൂപ ഫീസടച്ച് ചേരാൻ ഉദ്ദേശിക്കുന്ന കോളേജിൽ ജൂലായ് 12 നു മുമ്പായി സമർപ്പിക്കണം. തി​രഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 1575 രൂപ കൂടി അടയ്ക്കണം.

അപേക്ഷ സർവകലാശാല രജിസ്ട്രാർക്ക് തപാലിൽ ലഭിക്കേണ്ട അവസാന തീയതി ജൂലായ് 20. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

അവാർഡുകൾ - സ്‌കോളർഷിപ്പ് വിതരണവും സ്റ്റുഡന്റ്സ് പാലിയേറ്റീവ് ക്ലബ് പ്രവർത്തനോദ്ഘാടനവും

2017-18 അക്കാഡമിക വർഷത്തെ, സർവകലാശാല യുവജനോത്സവം (കൊല്ലം) നാടകോത്സവം (എൻ.എസ്.എസ് കോളേജ്, ചേർത്തല) സൗത്ത് സോൺ അന്തർസർവകലാശാല യുവജനോത്സവം (ഹിന്ദുസ്ഥാൻ യൂണിവേഴ്സിറ്റി, ചെന്നൈ) നാഷണൽ അന്തർസർവകലാശാല യുവജനോത്സവം (റാഞ്ചി യൂണിവേഴ്സിറ്റി, ജാർഖണ്ഡ്) എന്നിവകളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ (വ്യക്തിഗത-ഗ്രൂപ്പ് ഇനങ്ങൾ) നേടിയവർക്കുളള ടാലന്റ് അവാർഡും (കാഷ് പ്രൈസ്) 2015-16, 2016-17, 2017-18 അക്കാഡമിക വർഷങ്ങളിലെ ഏറ്റവും നല്ല കോളേജ് യൂണിയൻ പ്രവർത്തനങ്ങൾക്കുളള 'ജി.കാർത്തികേയൻ മെമ്മോറിയൽ അവാർഡുകളും' 21ന് ഉച്ചയ്ക്ക് 1.30 ന് തിരുവനന്തപുരം, പാളയം വി.ജെ.ടി​ ഹാളിൽ മന്ത്രി ഇ.പി ജയരാജൻ വിതരണം ചെയ്യും. കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.വി.പി മഹാദേവൻപിളള മുഖ്യാതിഥിയായിരിക്കും. സർവകലാശാല സ്റ്റുഡന്റ്സ് പാലിയേറ്റീവ് ക്ലബുകളുടെ പ്രവർത്തനോദ്ഘാടനവും 2017-18, 2018-19 അക്കാഡമിക വർഷങ്ങളിലെ എസ്.എ.എഫ് (പുവർ സ്റ്റുഡന്റ്സ് സ്‌കോളർഷിപ്പ്) വിതരണോദ്ഘാടനവും മന്ത്രി നിർവഹിക്കും. അർഹരായവർ കോളേജ് തിരിച്ചറിയൽ കാർഡുമായി 21 ന് ഉച്ചയ്ക്ക് 1 മണിക്ക് വി.ജെ.ടി​ ഹാളിൽ എത്തിച്ചേരണം.


സീറ്റ് ഒഴിവ്

സർവകലാശാലയുടെ കാര്യവട്ടം കാമ്പസിൽ ഹിസ്റ്ററി പഠനവകുപ്പിൽ ഒന്നാം വർഷ എം.എ ഹിസ്റ്ററി (സി.എസ്.എസ്.) 2019-20 പ്രോഗാമിൽ എസ്.ടി​ വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. അർഹരായിട്ടുള്ളവർ അസൽ രേഖകളുമായി 20 ന് രാവിലെ 10 മണിക്ക് ഡിപ്പാർട്ട്‌മെന്റ് ഓഫീസിൽ ഹാജരാകണം. ഫോൺ​: 0471-2308839, 9446533386.