classroom-accident

മുംബയ്: ക്ലാസ് മുറിയിൽ പഠിച്ചുകൊണ്ടിരിക്കെ വിദ്യാർത്ഥികളുടെ തലയിൽ കോൺക്രീറ്റ് പാളി അടർന്നുവീണ് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്. മഹാരാഷ്ട്രയിലെ ഉല്ലാസ്‌നഗറിലെ ജുലേലാൽ സ്‌കൂളിലായിരുന്നു സംഭവം നടന്നത്. പരിക്കേറ്റ വിദ്യാർത്ഥികളെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചു.

ക്ലാസ് മുറിയിൽ അദ്ധ്യാപിക പഠിപ്പിക്കുമ്പോഴാണ് സംഭവം. ക്ലാസിൽ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളുടെ തലയിൽ കോൺക്രീറ്റ് പാളി വീഴുകയായിരുന്നു. ബെഞ്ചിലിരിക്കുകയായിരുന്ന മൂന്ന് കുട്ടികളുടെ തലയിലാണ് കോണ്‍ക്രീറ്റ് പാളികൾ വീണത്. ഇവരെ പരിക്കുകളോടെ പെട്ടെന്ന് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

#WATCH: Three students were injured after a portion of cement plaster collapsed on them while they were attending class in Ulhasnagar's Jhulelal School, Maharashtra yesterday. pic.twitter.com/luXzWD4TAI

— ANI (@ANI) June 19, 2019