yogi

ല‌‌ക്‌നൗ : ഉത്തർപ്രദേശിലെ സ്വകാര്യ സർവകലാശാലകൾക്ക് 'മൂക്കുകയറിടാനുള്ള" യോഗി സർക്കാരിന്റെ നീക്കം വിവാദത്തിലേക്ക്. സ്വകാര്യ സർവകലാശാലകളിലെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നിരോധിച്ചുകൊണ്ടുള്ള ഉത്തർപ്രദേശ് പ്രൈവറ്റ് യൂണിവേഴ്സിറ്റി ഓർഡിനൻസിനെതിരേ (യു.പി.പി.ഒ) പ്രതിപക്ഷം രംഗത്തെത്തി. അതേസമയം, ജൂലായിൽ നിയമസഭ വീണ്ടും ചേരുമ്പോൾ ഓർഡിനൻസ് പാസാക്കാനാണ് സർക്കാരിന്റെ നീക്കം. ഇതിന് മുന്നോടിയായി ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേദിയായാൽ കർശന നടപടിയെടുക്കുമെന്ന് സർവകലാശാലകൾക്ക് സർക്കാർ മുന്നറിയിപ്പ് നൽകി. എന്നാൽ എന്തൊക്കെയാണ് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നതെന്ന് സർക്കാർ വ്യക്തമാക്കാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു. 27 സർവകലാശാലകൾക്കാണ് നിയമം ബാധകമാകുന്നത്. ഇതിൽ ഭൂരിഭാഗത്തിനും സർക്കാർ ഗ്രാന്റ് ലഭിക്കുന്നതാണ്.