imran-khan

ന്യൂഡൽഹി: അറിയപ്പെടുന്ന ഇന്ത്യൻ എഴുത്തുകാരനും നോബേൽ ജോതാവുമായി രവീന്ദ്രനാഥ ടാഗോറിന്റെ കവിയുടെ വരികൾ ഖലീൽ ജിബ്രാന്റേതാക്കി പോസ്റ്റ് ചെയ്ത പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുന്നു. ട്വിറ്ററിലാണ് ടാഗോറിന്റെ കവിത ഖലീൽ ജിബ്രാന്റേതാക്കി ഇമ്രാൻ ഖാൻ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഖലീൽ ജിബ്രാന്റെ വാക്കുകൾ അതിന്റെ പൂർണമായ അർഥത്തിൽ മനസിലാക്കുന്നവർ ജീവിതത്തിൽ സംതൃപ്തി കണ്ടെത്തുന്നു എന്ന് കുറിച്ചാണ് കവിത പോസ്റ്റ് ചെയ്തിരിക്കുന്നത്. നിസ്വാർത്ഥ സേവനത്തെ സംബന്ധിച്ച് ടാഗോർ എഴുതിയ ഏറെ പ്രശസ്തമായ വരികളാണത്. ഇന്റെർനെറ്റിൽ ആരോ എഡിറ്റ് ചെയ്ത ചിത്രമാണ് ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തത്. നിരവധി പേർ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.

എന്നാൽ പാക് പ്രധാനമന്ത്രി ട്വീറ്റ് മാറ്റിയിട്ടില്ല. തുടർന്ന് പ്രധാനമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ടാഗോറിന്റെ കവിത അടിച്ചുമാറ്റി ഖലീൽ ജിബ്രാന് നൽകിയ ഇമ്രാൻ ഖാനോട് മഹാകവി ക്ഷമിച്ചിരിക്കുന്നു എന്ന തരത്തിലുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടു. പറ്റിയ അമളി ഇതുവരെ അദ്ദേഹത്തിന് മനസിലായില്ലെ എന്നും ആളുകൾ ചോദിക്കുന്നുണ്ട്. പതിനേഴായിരത്തിലധികം ലെെക്കുക്കളാണ് ഇമ്രാൻ ഖാന്റെ ട്വീറ്റിന് ഇതുവരെ ലഭിച്ചത്.