encephalitis-death-

പാട്ന: ബീഹാറിലെ മുസഫർപൂരിൽ മസ്തിഷ്കജ്വരം ബാധിച്ച് പതിനേഴ് ദിവസത്തിനിടെ മരിച്ച കുട്ടികളുടെ എണ്ണം 128 ആയി. ഇന്ന് മാത്രം 19 കുട്ടികൾ മരിച്ചിരുന്നു.

ദരിദ്ര കുടുംബങ്ങളിലെ കുട്ടികളാണ് രോഗം ബാധിച്ച് മരിക്കുന്നത്. പോഷകാഹാരങ്ങളുടെ കുറവും നിർജ്ജലീകരണവുമാണ് മരണത്തിന് പിന്നിലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. തോട്ടങ്ങളിൽ നിന്ന് ലഭിക്കുന്ന ലിച്ചിപ്പഴങ്ങൾ കഴിക്കുന്നത് മരണത്തിന് ഇടയാക്കുന്നുവെന്ന സംശയവുമുണ്ട്. മസ്തിഷ്കജ്വരം ബാധിക്കുന്നത് ലിച്ചിപ്പഴങ്ങളിൽ നിന്നാണെന്ന സംശയത്തെത്തുടർന്ന് ഒഡീഷ സർക്കാർ പഴങ്ങളെക്കുറിച്ച് പരിശോധന നടത്താൻ തീരുമാനിച്ചിരുന്നു. മരിച്ച കുട്ടികളിൽ ഭൂരിഭാഗം പേരും ലിച്ചിപ്പഴങ്ങൾ കഴിച്ചിരുന്നതായി ഡോക്ടർമാരും സ്ഥിരീകരിച്ചിട്ടുണ്ട്.

അതിനിടെ രോഗം ബാധിച്ച കുട്ടിൾക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ മനോഹർ പ്രതാപ്, സൻപ്രീത് സിംഗ് അജ്മാനി എന്നിവർ നല്‍കിയ പൊതുതാല്പര്യഹർജി തിങ്കളാഴ്ച്ച സുപ്രീംകോടതി പരിഗണിക്കും. നാനൂറിലേറെ കുട്ടികള്‍ൾ ഇപ്പോഴും രണ്ട് ആശുപത്രികളിലായി ചികിത്സയിലാണ്.