കൊടിയത്തൂർ: പ്രമുഖ വ്യവസായിയും പ്ലാൻററും അഹമ്മദീയ ജമാഅത്ത് മുൻ സോണൽ അമീറുമായ എം.എ.മുഹമ്മദ് (87)`നിര്യാതനായി. കാലിക്കറ്റ് ടൈൽ കമ്പനി മാനേജിങ് ഡയരക്ടറും ഫറോക്ക് പ്ലൈവുഡ്സ് ചെയർമാനുമാണ്. മയ്യത്ത് നമസ്കാരം സൗത്ത് കൊടിയത്തൂരിലെ തറവാട് വസതിയിൽ വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക്. തുടർന്ന് കോഴിക്കോട്ടെ ചേവായൂരിലെ വസതിയിൽ പൊതുദർശനത്തിന് വച്ചശേഷം ഖബറടക്കത്തിനായി പഞ്ചാബിലെ ഖാദിയാനിലേക്ക് കൊണ്ടുപോവും.വെള്ളിയാഴ്ചയാണ് ഖബറടക്കം. പ്രമുഖ മതപണ്ഡിതനും മഖ്ദൂം കുടുംബാംഗവും കൊടിയത്തൂർ മഹല്ല് ഖാദിയുമായിരുന്ന യശശ്ശരീരനായ മുസ്ലിയാരകത്ത് അബ്ദുൽ അസീസ് മൗലവിയുടെയും കുന്നത്തുചാലിൽ ഉമ്മയ്യ ഹജ്ജുമ്മയുടെയും മകനാണ്.
ഭാര്യമാർ: പരേതയായ കെ. ആസ്യ (കൊടിയത്തൂർ ), ജമീല (ചേവായൂർ ). മക്കൾ: പരേതനായ എം.എ.അബ്ദുൽ അസീസ്, എം.എ നാസർ ( കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്), എം.എ.അഷ്റഫ് (ഫറോക്ക് ബോർഡ് ഡയറക്ടർ ) എം..എ. ബഷീർ (ഫറോക്ക് ബോർഡ് ഡയറക്ടർ ) , എം.എ. റുഖിയ, എം.എ. നർഗീസ്, എം.എ. സലീന, എം.എ. നജീന, എം.എ.ഷെമീന, എം.എ. സൗബിന. എം-.എ. രഹ്ന. മരുമക്കൾ: എ.എം. കുട്ടി ഹസ്സൻ,ഡോ. കെ.കെ. അഹമ്മദ്കുട്ടി, പരേതനായ യൂസഫ് സിദ്ദീഖ് (ജോ. ആർ.ടി.ഒ), ഡോ. കെ.ടി. സലീം, ഡോ. എം.എ. മജീദ്, ഡോ. നസീം, എം. ഹരീറ (ഫറോക്ക്), ബി.പി. സുഹറ, അഫ്രീൻ.