nk-premachandran

തിരുവനന്തപുരം: ശബരിമല വിഷയത്തിലുള്ള സ്വകാര്യബില്ലിന് പാർലമെന്റിൽ അവതരണാനുമതി ലഭിച്ചത് പ്രാഥമിക വിജയമാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. ശബരിമലയിൽ കഴിഞ്ഞ സെപ്തംബർ ഒന്നിന് മുമ്പുള്ള സ്ഥിതി തുടരാൻ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ.

ബില്ലിന് അവതരണാനുമതി ലഭിച്ചത് വിഷയം വീണ്ടും ചർച്ച ചെയ്യാൻ കാരണമായി. പ്രാഥമികഘട്ടത്തിൽതന്നെ ശബരിമല വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ കഴിഞ്ഞു,​ സ്വകാര്യബില്ലുകൾ പലപ്പോഴും നിയമങ്ങൾക്ക് വഴിമാറിയിട്ടുണ്ട്. നേരത്തെ അരുൺ ജെയ്റ്റ്‌ലി അവതരിപ്പിച്ച ട്രാൻസ്ജെൻഡർ ബിൽ നിയമങ്ങൾക്ക് വഴിതുറന്നിരുന്നുവെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കി.

അതേസമയം എന്തിനാണ് ഇത്രയും തിരക്കിട്ട് ബിൽ അവതരിപ്പിക്കുന്നത് എന്നാണ് സംസ്ഥാനത്തെ ബി.ജെ.പി. വക്താക്കളുടെ ചോദ്യമെന്നും അതിനാൽ ബി.ജെ.പിക്ക് വിശ്വാസിസമൂഹത്തോട് എന്ത് പ്രതിബദ്ധതയാണുള്ളതെന്നും എൻ.കെ. പ്രേമചന്ദ്രൻ ചോദിച്ചു.