ശ്രീനഗർ: ജമ്മുകാശ്മീരിൽ വൻ ഭീകരാക്രമണത്തിനുള്ള പദ്ധതി പൊലീസ് തകർത്തു. സംഭവത്തിൽ അഞ്ച് ഹിസ്‌ബുൾ മുജാഹിദീൻ പ്രവർത്തകർ ജമ്മു കാശ്‌മീരിൽ പൊലീസിന്റെ പിടിയിലായി. ഇവരിൽ നിന്ന് സ്‌ഫോടനത്തിന് വേണ്ടി തയ്യാറാക്കിയ ഐ.ഇ.ഡി കണ്ടെടുത്തു. വൻഭീകരാക്രമണത്തിനാണ് ഇവർ പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് അറിയിച്ചു.
ആഖിബ് നസീർ സത്താർ, അമീർ മജീദ് വാനി, സമീർ അഹമദ് ബത്ത്, ഫൈസൽ ഫറൂഖ് അഹഗർ, റയീസ് അഹമദ് ഗനായി എന്നിവരാണ് പിടിയിലായത്. ഷോപിയാൻ മേഖലയിൽ നിന്നാണ് ഇവരെ പിടികൂടിയത്. സുരക്ഷാസേനയ്‌ക്ക് നേരെ ഐ.ഇ.ഡി ആക്രമണം നടത്താൻ ഇവർ ഭീകരരെ സഹായിക്കുകയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം.
സുരക്ഷാസേനയ്‌ക്ക് നേരെ വലിയ ഭീകരാക്രമണങ്ങൾക്ക് സാദ്ധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു.