ഭോപ്പാൽ : കേന്ദ്രമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേലിന്റെ മകൻ പ്രഭാൽ പട്ടേലിനെ വധശ്രമക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് യുവാക്കളെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി. പ്രഹ്‌ളാദ് സിംഗിന്റെ സഹോദരനും ബി.ജെ.പി എം.എൽ.എയുമായ ജലാംസിംഗ് പട്ടേലിന്റെ മകനും കേസിൽ പ്രതിയാണ്.
തിങ്കളാഴ്ച അർദ്ധരാത്രിയോടെ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയ ഹിമാൻഷു റാത്തോഡ്, രാഹുൽ രജ്പുത് എന്നിവരുടെ വാഹനം തടഞ്ഞ് പ്രഭാലും സംഘവും ക്രൂരമായി മർദ്ദിക്കുകയും വെടിയുതിർക്കുകയും ചെയ്തുവെന്നാണ് പരാതി. തടയാൻ ശ്രമിച്ച ഹോംഗാർഡിനും മർദ്ദനമേറ്റു.
ഹിമാൻഷുവിന്റെ കയ്യിൽ വെടിയേറ്റു. എല്ലാവരും ഗുരുതര പരിക്കുകളുമായി ആശുപത്രിയിലാണ്.