icc-

സതാംപ്ടൺ: ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകകപ്പ് ക്രിക്കറ്റ് മത്സരങ്ങളിൽ വില്ലനായി മഴ എത്തുന്നത് തുടരുകയാണ്. ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. പാകിസ്ഥാനെതിരായ മത്സരത്തിലും മഴ ഇടയ്ക്ക് വില്ലനായെത്തിയെങ്കിലും ഇന്ത്യയുടെ വിജയത്തെ അത് ബാധിച്ചില്ല. അഫ്ഗാനിസ്ഥാനെതിരെ ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ മഴ പെയ്യുമോ എന്ന പേടിയിലാണ് ഇന്ത്യൻ ആരാധകർ. എന്നാൽ ശനിയാഴ്ച സതാംപ്ടണിൽ മഴ പെയ്യില്ലെന്നാണ് കാലവസ്ഥാ പ്രവചനം.

സെമിയിലെത്താൻ ഓരോ പോയിന്റും നിർ‌ണായകമായതിനാൽ ഇനിയുള്ള മത്സരങ്ങൾ മഴ മൂലം ഉപേക്ഷിക്കുന്നത് ഇന്ത്യയുടെ സെമി സാദ്ധ്യതയെ ബാധിക്കും. നിലവിൽ നാലു കളികളില്‍ ഏഴ് പോയന്റുമായി നാലാം സ്ഥാനത്താണ് ഇന്ത്യ. അഫ്ഗാനും ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനുമെതിരെ ജയിച്ചാൽ ഇന്ത്യക്ക് സെമി ബർത്തുറപ്പിക്കാം. ഇംഗ്ലണ്ട്,​ വെസ്റ്റിൻഡീസ് ടീമുകൾക്കെതിരെയും ഇന്ത്യക്ക് മത്സരം ബാക്കിയുണ്ട്.