crime-

നോയിഡ: മൂന്നുസ്ത്രീകളെ പീഡിപ്പിച്ച കേസിൽ ഏഴുപേരെ പൊലീസ് അറസ്റ്റുചെയ്തു. നോയിഡ സെക്ടര്‍ 135-ലെ ഫാംഹൗസിൽ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. ഒമ്പതുപേർക്കെതിരെയാണ് സ്ത്രീകൾ പരാതിനൽകിയതെന്നും ഇതിൽ ഏഴുപേരെ പിടിയതായും മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.

തന്നെയും രണ്ടുസുഹൃത്തുക്കളെയും പിഡീപ്പിച്ചെന്ന് ബുധനാഴ്ചയാണ് ഒരു സ്ത്രീ എക്‌സ്പ്രസ് വേ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. കഴിഞ്ഞദിവസം രാത്രി ലാജ്പുത് നഗർ മെട്രോ സ്‌റ്റേഷന് സമീപത്തുനിന്ന് കാറിൽ കയറ്റികൊണ്ടുപോയവർ ഒരു ഫാംഹൗസിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി.

അതേസമയം പരാതി നല്‍കിയ സ്ത്രീകൾ ലൈംഗികത്തൊഴിലാളികളാണെന്ന് പൊലീസ് പറഞ്ഞു. ഇവർക്ക് അഡ്വാൻസ് തുക നൽകിയ ശേഷമാണ്കാറിലെത്തിയ രണ്ടുപേർ ഫാംഹൗസിലേക്ക് കൊണ്ടുപോയത്. ഫാംഹൗസിലെത്തിയപ്പോൾ മറ്റുഏഴുപേർ കൂടി എത്തുകയായികുന്നു. ഇതോടെ സ്ത്രീകൾ നിലവിളിക്കുകയും തിരികെ കൊണ്ടുവിടാൻ ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും പ്രതികൾ ഇവരെ കൂട്ടമായി പീഡിപ്പിക്കുകയായിരുന്നു സ്ത്രീകൾക്ക് നേരത്തെ നല്‍കിയ പണം ബലമായി തിരികെവാങ്ങിക്കുകയും ചെയ്തു.

ബലാത്സംഗത്തിനുശേഷം പ്രതികൾ സ്ത്രീകളെ പ്രധാനറോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായും പൊലീസ് വ്യക്തമാക്കി.