priya-warrier-

ഒരു അഡാർ ലൗവിലെ കണ്ണിറുക്കലിലൂടെ ആരാധകരുടെ ഹൃദയത്തിൽ കയറിയ പ്രയ വാര്യർ ഗായികയായി അരങ്ങേറുന്നു. രജിഷ വിജയൻ നായികയാവുന്ന ഫൈനൽസ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ വാര്യർ പാട്ടുകാരിയാകുന്നത്. നവാഗതനായ പി.ആർ.അരുണാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നരേഷ് അയ്യർക്കൊപ്പം ഡ്യുയറ്റാണ് പ്രിയ വാര്യർ ആലപിക്കുന്നത്. ‘തീവണ്ടി’യിലെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ കൈലാസ് മേനോനാണ് ഗാനത്തിന് സംഗീതമൊരിുക്കുന്നത്. ഫേസ്ബുക്കിലൂടെ പ്രിയ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഗായികയാകുന്ന വിവരം പങ്കുവച്ചത്.

ഒമർ ലുലുവിന്റെ അഡാർ ലവിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കൽ രംഗമാണ് പ്രിയയെ പ്രശസ്തയാക്കുന്നത്. ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവാണ് പ്രിയയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം.

ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന ഒരു സൈക്കിൾ താരത്തിന്റെ വേഷമാണ് ചിത്രത്തിൽ രജിഷ അവതരിപ്പിക്കുന്നത്. നിരഞ്ജ് ആണ് ചിത്രത്തിലെ നായകൻ. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മണിയൻപിള്ള രാജുവും പ്രജീവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.