സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ അതിഥി താരമാകുമെന്ന് സൂചന.സിനിമ നിർമ്മിക്കുന്നതും ദുൽഖർ തന്നെയാണ്.
സുരേഷ് ഗോപി, ശോഭന, നസ്രിയ എന്നിവരാണ് പ്രധാന താരങ്ങൾ. സെപ്തംബറിൽ ചെന്നൈയിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ നിർണായകമായ അതിഥി വേഷത്തിലാണ് ദുൽഖർ പ്രത്യക്ഷപ്പെടുക.ദുൽഖർ സൽമാനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനാണ് അനൂപ് നേരത്തേ ആലോചിച്ചിരുന്നത്.എന്നാൽ അനുയോജ്യമായ സബ് ജക്ട് ലഭിക്കാത്തതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
ദുൽഖർ നിർമ്മിക്കുന്ന രണ്ടാമത്തെ സിനിമയാണിത്. ആദ്യചിത്രത്തിന്റെ ഷൂട്ടിംഗ് ആലുവയിലും പരിസരങ്ങളിലുമായി പൂർത്തിയാകുകയാണ്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പാണ് ദുൽഖറിന്റെ പുതിയ പ്രോജക്ട്. ബോളിവുഡിൽ സോയ ഫാക്ടർ, തമിഴിൽ വാൻ, കണ്ണും കണ്ണും കൊള്ളയടിത്താൽ എന്നീ സിനിമകൾ റിലീസിന് ഒരുങ്ങുന്നുണ്ട്. ലാൽ ജോസിന്റെ സഹ സം വിധായകനായി തട്ടുമ്പുറത്ത് അച്യു തൻ എന്ന ചിത്രത്തിൽ അനൂപ് സത്യൻ പ്രവർത്തിച്ചിട്ടുണ്ട്.