ഇരട്ടി മധുരം ശബ്ദശുദ്ധി വരുത്താനും തൊണ്ടയടപ്പ് അകറ്റാനും പഴമക്കാർ ഉപയോഗിച്ചിരുന്ന ഔഷധമാണ്. വയറിനുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതിന് അദ്്ഭുതശേഷിയുണ്ടെന്ന കാര്യം പലർക്കും അറിയില്ലതാനും. രക്താതിസാരം,ഛർദ്ദി എന്നിവ ശമിപ്പിക്കാൻ ഇരട്ടി മധുരത്തിന് കഴിയും. കുട്ടികളുടെ വയറിനുണ്ടാകുന്ന പ്രശ്നങ്ങൾക്കും ഇരട്ടിമധുരം പ്രതിവിധിയാണ്. ദിവസവും ചെറിയ അളവിൽ ഇരട്ടിമധുരം കഴിക്കുന്നത് ശരീരത്തിന്റെ ക്ഷീണം അകറ്റാൻ സഹായിക്കും.
ചർമ്മത്തിന്റെ സൗന്ദര്യം നിലനിറുത്താൻ ആയുർവേദം പറയുന്ന മാർഗങ്ങളിൽ ഒന്നാണ് ഇരട്ടി മധുരം.പഴമക്കാർ ഇരട്ടി മധുരപ്പൊടി ഉപയോഗിച്ച് ലേപനങ്ങൾ തയാറാക്കി ഉപയോഗിച്ചിരുന്നു . പ്രായമേറുന്തോറും ചർമ്മത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ ഇല്ലാതാക്കാനും ചർമ്മത്തിന് നിറവും തിളക്കവും ലഭിക്കാനും ഇരട്ടി മധുരം സഹായിക്കുന്നു. ഇരട്ടിമധുരം പൊടിച്ചെടുത്ത് പാലിൽ ചാലിച്ച് മുഖത്തും കഴുത്തിലും കൈകാലുകളിലും പുരട്ടി പത്ത് മിനിട്ടിന് ശേഷം കഴുകിക്കളയാം. ചർമ്മത്തിന് നിറം വർദ്ധിക്കും.