മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
വിദഗ്ദ്ധോപദേശം സ്വീകരിക്കും. സുരക്ഷാപദ്ധതികളിൽ നിക്ഷേപിക്കും, അനുചിത പ്രവൃത്തികൾ ഒഴിവാക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആത്മബന്ധം വർദ്ധിക്കും. ഉന്നത സ്ഥാനമാനങ്ങൾ ലഭിക്കും, വിട്ടുവീഴ്ചാമനോഭാവം ഉണ്ടാകും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
മുൻകോപം നിയന്ത്രിക്കും. ഉപകാരം ചെയ്തവരെ അംഗീകരിക്കും. കൂടുതൽ പ്രയത്നം വേണ്ടിവരും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ദൂരയാത്രകൾ ഉണ്ടാകും, സ്ഥിതിഗതികൾ മനസിലാകും. പദ്ധതികൾ വിജയിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പൊതുജനാവശ്യം വിലയിരുത്തി പ്രവർത്തിക്കും. സമയോചിതമായ ഇടപെടലുകൾ ഉണ്ടാകും. തെറ്റിദ്ധാരണകൾ ഒഴിവാക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പദ്ധതികൾക്ക് അംഗീകാരം, സംരംഭങ്ങളിൽ നിന്ന് പിന്മാറും, ഉപരിപഠനത്തിന് ചേരും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പുതിയ കരാർ ജോലികൾ, ഉല്ലാസ യാത്രയ്ക്ക് അവസരം, കൂടുതൽ ശ്രദ്ധ വർദ്ധിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സത്യസന്ധമായ പ്രവർത്തനം, എതിർപ്പുകളെ അതിജീവിക്കും, ജോലിഭാരം വർദ്ധിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
കാര്യങ്ങൾ വസ്തുനിഷ്ഠമായി ചെയ്യും. അംഗീകാരം ലഭിക്കും. യാത്രകൾ വേണ്ടിവരും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
ആരോഗ്യത്തിൽ ശ്രദ്ധിക്കണം. കൂട്ടായ്മയിൽ പങ്കാളിയാകും, വ്യവഹാര വിജയം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ധനലാഭമുണ്ടാകും, ഗുരുതുല്യരെ ആദരിക്കും, ജീവിതരീതിയിൽ മാറ്റമുണ്ടാകും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
യുക്തിപൂർവം പ്രവർത്തിക്കും, എതിർപ്പുകളെ അതിജീവിക്കും, അഭിപ്രായ സ്വാതന്ത്ര്യമുണ്ടാകും.