ന്യൂഡൽഹി: പതിനേഴാം ലോക്‌സഭയിലെ ബംഗാളിൽ നിന്നുള്ള എം.പിയും നടിയുമായ നുസ്രത്ത് ജഹാൻ വിവാഹിതയായി. നിഖിൽ ജയിനാണ് വരൻ. തുർക്കിയിലെ ബോഡ്രം നഗരത്തിൽ വച്ച് ഇന്നലെയായിരുന്നു എം.പിയുടെ വിവാഹം. കഴിഞ്ഞ ദിവസം നടന്ന എം.പിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ നുസ്രത്ത് പങ്കെടുത്തിരുന്നില്ല.
ബാഗാളിലെ ബസീർഹട്ട് മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് എം.പിയാണ് നുസ്രത്ത് ജഹാൻ. നുസ്രത്തിന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയ തൃണമൂൽ എം.പി മിമി ചക്രവർത്തിയും സത്യപ്രതിജ്ഞ ചെയ്‌തില്ല. ജൂലായ് നാലിന് കൊൽക്കത്തയിൽ വിവാഹ സൽക്കാരം നടത്തും.
Towards a happily ever after with Nikhil Jain ❤️ pic.twitter.com/yqo8xHqohj
— Nusrat (@nusratchirps) June 19, 2019