fb

 സ്ഥാപനം പൂട്ടിച്ചെന്ന് വനിതാ വ്യവസായി

കണ്ണൂർ : ആന്തൂരിലെ ശുചീകരണ ഉത്പന്നങ്ങൾ നിർമിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാൻ കാരണക്കാരി നഗരസഭ ചെയർപേഴ്‌സൺ പി.കെ.ശ്യാമളയാണെന്നാരോപിച്ച് വനിതാവ്യവസായിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

'വല്ല കോയമ്പത്തൂരോ ബോംബെയിലോ പോകാതെ ആരെങ്കിലും ഇവിടെ വ്യവസായം തുടങ്ങുമോ' എന്നാണ് ഉപദ്രവത്തിന്റെ കാരണം അന്വേഷിച്ചെത്തിയ വ്യവസായി സോഹിതയോട് ചെയർപേഴ്‌സൺ ചോദിച്ചത്. പലരും മുഖാന്തരം ഉപദ്രവത്തിന്റെ മൂലകാരണം അന്വേഷിച്ചപ്പോൾ ലഭിച്ച മറുപടിയിങ്ങനെ: 'ഓൾക്ക് അഹങ്കാരമാണ്'- അതായിരുന്നു ഒരു വ്യവസായം പൂട്ടിക്കാൻ അവർ കണ്ടെത്തിയ ന്യായം. പത്ത് ലക്ഷം മുതൽ മുടക്കിയ ഞങ്ങളെ 40 ലക്ഷത്തിന്റെ ബാധ്യതക്കാരാക്കി.15 കുടുംബങ്ങളുടെ അന്നം മുട്ടിച്ചു.'' - സോഹിതയുടെ ഭർത്താവ് വിജു കണ്ണപുരം ഫേസ്ബുക്കിൽ കുറിച്ചു. തളിപ്പറമ്പ് നഗരസഭ ആയിരുന്ന കാലത്താണ് ആന്തൂരിൽ ഇവർ ചെറുകിട സംരംഭം ആരംഭിച്ചത്. ഒരു വർഷം കഴിഞ്ഞ് ആന്തൂർ നഗരസഭ രൂപീകരിച്ചതോടെ 'മലിനീകരണമുണ്ടാക്കുന്നു' എന്ന പേരിൽ സ്ഥാപനം അടച്ചുപൂട്ടാൻ നോട്ടീസ് നൽകി. നിരന്തരം അപേക്ഷയുമായി കയറിയിറങ്ങിയിട്ടും പ്രവർത്തനാനുമതി ലഭിച്ചില്ല. 10 ലക്ഷം രൂപയ്ക്ക് ആരംഭിച്ച സംരംഭം ഇടയ്ക്കു മുടങ്ങിയതോടെ കടം പെരുകി. ഒരുതരത്തിലും മുന്നോട്ടു കൊണ്ടു പോകാൻ കഴിയില്ല എന്നായതോടെ സംരംഭം തളിപ്പറമ്പ് നാടുകാണിയിലെ കിൻഫ്ര പാർക്കിലേക്ക് മാറ്റേണ്ടി വന്നു.- സോഹിത വിജു പറഞ്ഞു.