news

1. ബിനോയ് കോടിയേരിയ്ക്ക് കുരുക്ക് മുറുകുന്നു. ബിനോയിയും യുവതിയും ഒരുമിച്ച് താമസച്ചതിന് തെളിവുണ്ടെന്ന് പൊലീസ്. മുംബൈയില്‍ ഫ്ളാറ്റിലും ഹോട്ടലിലും ഇരുവരും ഒരുമിച്ച് താമസിച്ചു. മുംബൈയിലെ ഓഷിവാര സ്റ്റേഷനില്‍ എത്തിയ യുവതിയില്‍ നിന്ന് പൊലീസ് വീണ്ടും മൊഴി എടുത്തു. യുവതിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും എന്നും പൊലീസ്. ബിനോയ് കോടിയേരിയെ കസ്റ്റഡിയില്‍ എടുക്കാന്‍ ഒരുങ്ങി പൊലീസ്. മുംബയില്‍ നിന്നുള്ള പൊലീസ് സംഘം ബിനോയിയുടെ തലശേരി തിരുവങ്ങാട്ടെ വീട്ടില്‍ എത്തിയത്, രേഖകളും ഫോട്ടോകളും തെളിവുകളും ശേഖരിച്ച ശേഷം.
2. ബിനോയ് കോടിയേരി സ്ഥലത്തുണ്ട് എങ്കില്‍ അറസ്റ്റ് ചെയ്യാന്‍ ആയിരുന്നു നീക്കം. ആവശ്യം എങ്കില്‍ ഡി.എന്‍.എ ടെസ്റ്റ് അടക്കമുള്ള പരിശോധനകളിലേക്ക് പോകാം എന്ന് പൊലീസ് ബിനോയ് കോടിയേരിയുടെ കുംടുംബത്തേയും ധരിപ്പിച്ചു. മുംബയ് ഓഷിവാര പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘം, ഫോണ്‍ രേഖകള്‍ അടക്കമുള്ള തെളിവുകളും കുടുംബത്തെ ധരിപ്പിച്ചു. ബിനോയ് കോടിയേരിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബിനോയ് ഒളിവില്‍ എന്നും സംശയം. വിവാഹ വാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചു എന്നാണ് പരാതിക്കാരിയുടെ അവകാശ വാദം.
3. ബിനോയിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ തന്റെ കൈമവശമുണ്ട് എന്നും യുവതി. അതേസമയം, പരാതിയില്‍ കേന്ദ്ര നേതാക്കള്‍ പ്രതികരിക്കേണ്ട എന്ന സി.പി.എം അവൈലബിള്‍ പി.ബി. മാദ്ധ്യമ വാര്‍ത്തകളെ കുറിച്ച് മാത്രമേ അറിവുള്ളു എന്നും പി.ബി. ബിനോയ് കോടിയേരിക്ക് എതിരായ പീഡന പരാതിയില്‍ പ്രതികരിക്കാന്‍ ഇല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വ്യക്തിപരമായ വിഷയം ആണ് ഇതെന്നും അതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതികരിക്കേണ്ട ആവശ്യം ഇല്ലെന്നും കാനം. പരാതിയില്‍ അന്വേഷണം നടക്കട്ടെ എന്നും കൂട്ടിച്ചേര്‍ക്കല്‍
4. കൊച്ചിയില്‍ ഐ.എസ് ആക്രമണത്തിന് സാധ്യത എന്ന് ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. കൊച്ചിയിലെ ഷോപ്പിംഗ് മാളുകള്‍, പ്രധാനപ്പെട്ട മറ്റ് കേന്ദ്രങ്ങള്‍ എന്നിവ ആക്രമണത്തിന് തിരഞ്ഞെടുത്തേക്കും എന്ന് വിവരം. ഇക്കാര്യങ്ങള്‍ വിവരിക്കുന്ന കത്ത് ഇന്റലിജന്‍സ് വിഭാഗം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ആക്രമണവുമായി ബന്ധപ്പെട്ട് രഹസ്യ അന്വേഷണ വിഭാഗം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത് മൂന്ന് കത്തുകള്‍. ഇതില്‍ ഒന്നിലാണ് കൊച്ചിയില്‍ ഭീകര ആക്രമണത്തിന് സാധ്യത എന്ന് റിപ്പോര്‍ട്ട് ഉള്ളത്. ഐ.എസില്‍ ചേര്‍ന്നിട്ടുള്ളവരെ അതാത് രാജ്യങ്ങളില്‍ തിരികെ എത്തിച്ച് ആക്രമണം നടത്തുക ആണ് പുതിയ തന്ത്രം എന്നും റിപ്പോര്‍ട്ട്.


5. ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്, ഐ.എസുമായി ബന്ധപ്പെട്ട സൈബര്‍ പ്രവത്തനങ്ങള്‍ രാജ്യത്ത് ഇപ്പോള്‍ സജീവമായ പശ്ചാത്തലത്തില്‍. ഐ.എസ് സാന്നിധ്യം ഏറ്റവും ശക്തമായ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ജമ്മു കശ്മീര്‍, തെലുങ്കാന, ആന്ധ്ര എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍. കേരളത്തില്‍ നിന്ന് നൂറോളം പേരാണ് ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടരായി രാജ്യം വിട്ടത്. അതേസമയം, ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ കേരളത്തില്‍ 30 പേര്‍ നിരീക്ഷണത്തില്‍ ആണെന്നും റിപ്പോര്‍ട്ട്.
6. ഓണ്‍ലൈനിലൂടെ ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് തട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ ഗുരുതരം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാനുഷിക വികാരങ്ങളെ ചൂഷണം ചെയ്യുക ആണ് തട്ടിപ്പുകാര്‍ ചെയ്യുന്നത് എന്നും കര്‍ശന നടപടി ഉണ്ടാവുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
7. കേരള കോണ്‍ഗ്രസ് എമ്മിനെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല എന്ന് ജോസ് കെ മാണി എം.പി. വ്യവസ്ഥാപിതമായ രീതിയില്‍ തീര്‍ത്തും ജനാധിപത്യ പരമായാണ് തന്നെ ചെയര്‍മാനായി തിരഞ്ഞെടുത്തത് എന്നും ജോസ് കെ മാണി. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യു.ഡി.എഫ് സമവായ ചര്‍ച്ചയ്ക്ക് വിളിക്കുക ആണ് എങ്കില്‍ അതില്‍ പങ്കെടുക്കും എന്നും ജോസ് കെ മാണി വ്യക്തമാക്കി
8. അടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരാകണം എന്ന കാര്യത്തില്‍ തീരുമാനം തന്റേത് ആകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം അധ്യക്ഷസ്ഥാനം ഒഴിയാനുള്ള തീരുമാനത്തില്‍ മാറ്റമില്ല എന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ പങ്കാളി ആവില്ല. അങ്ങനെ ചെയ്താല്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാവും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
9. യുവതിയോട് ഫോണിലൂടെ അശ്ലീല ചുവയോടെ സംസാരിച്ചു എന്ന പരാതിയില്‍ നടന്‍ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കല്‍പറ്റ സ്റ്റേഷനില്‍ നേരിട്ട് ഹാജരായി ജാമ്യം എടുക്കുക ആയിരുന്നു. വിനായകനന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. പൊലീസ് വിളിച്ചു വരുത്താതെ, വിനായകന്‍ സ്വമേധയാ വന്നാണ് മൊഴി രേഖപ്പെടുത്തിയത്. . യുവതിയെ ശല്ല്യപ്പെടുത്തരുത് എന്ന് വിനായകന് പൊലീസ് നിര്‍ദേശം. അതേസമയം, യുവതിയോട് അല്ല ആദ്യം ഫോണില്‍ വിളിച്ച പുരുഷനോട് ആണ് സംസാരിച്ചത് എന്നായിരുന്നു വിനായകന്റെ മൊഴി.
10. 30 വര്‍ഷം മുന്‍പ് നടന്ന കസ്റ്റഡി മരണത്തില്‍ മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് അടക്കം രണ്ട് പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. ജാംനഗര്‍ കോടതിയാണ് സഞ്ജീവ് ഭട്ടിനും മറ്റൊരു പൊലീസുകാരനായ പ്രവീണ്‍ സിംഗ് ജാലക്കുമാണ് ജംനാ നഗര്‍ കോടതി ശിക്ഷ വിധിച്ചത്. ബി.ജെ.പി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശനകനാണ് സഞ്ജീവ് ഭട്ട്
11. സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 560 രൂപ കൂടി 25,120 രൂപയായി. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 340 രൂപയായി. ആഗോള വിപണിയില്‍ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും വില കൂടാനുള്ള കാരണം. നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ അമേരിക്കയില്‍ പലിശ കുറച്ചേക്കുമെന്ന സൂചനകളാണ് സ്വര്‍ണ വില ഉയരാന്‍ കാരണം. ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 40 ഡോളറാണ് കൂടിയത്